2022, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

നീറ്റിനുശേഷം എങ്ങിനെയാണ് കാര്യങ്ങൾ ? വിശദാംശങ്ങൾ അറിയാം

 

17 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷാ ഫലം വരാനിരിക്കുകയാണ്. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി സമയക്രമത്തിലും ചോദ്യങ്ങളുടെ എണ്ണത്തിലും ചോയ്സുമൊക്കെയായി മാറ്റങ്ങളോടെയാണ് വിദ്യാർത്ഥികൾ നീറ്റു പരീക്ഷയെ അഭിമുഖീകരിച്ചത്. പ്രവേശന പരിശീലന രംഗത്തെ വിദഗ്ദരുടെ അഭിപ്രായപ്രകാരം, ഈ വർഷത്തെ  പരീക്ഷയിലെ കട്ട് ഓഫ് മാർക്ക് 140ൽ എത്തുമെന്നാണ്, പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ പ്രവേശനത്തിനുള്ള മാർക്കിലും കുറഞ്ഞത് മൂന്നുമുതൽ അഞ്ചു ശതമാനം ആനുപാതിക വർദ്ധനവ് പ്രതീക്ഷിക്കാം.

നീറ്റു റാങ്കിൽ നിന്നുള്ള പ്രവേശനം

രാജ്യത്തെ വിവിധ മെഡിക്കൽ  കോളേജുകളിലെ 91,415 എംബിബിഎസ് സീറ്റുകളിലേക്കും 27,285 ബിഡിഎസ് സീറ്റുകളിലേക്കു മുള്ള പൊതു പരീക്ഷയായാണ് നീറ്റ് അറിയപെടുന്നത്. ഇതു കൂടാതെ, ഇതേ റാങ്ക് ലിസ്റ്റിൽനിന്നു തന്നെയാണ് , പോണ്ടിച്ചേരിയിലെ ജിപ്മെറിലുള്ള 200 സീറ്റിലേക്കും വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന എയിംസുകളിലെ 1500ഓളം സീറ്റുകളിലേക്കും, പ്രവേശനം നടക്കുന്നത്. നമ്മുടെ സംസ്ഥാനമുൾപ്പടെ ചില സ്ഥലങ്ങളിൽ എം.ബി.ബി.എസ്സിനും ബി.ഡി.എസ്സിനും പുറമെ ആയുർവേദ, യോഗ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ്, ഫോറസ്ട്രി കോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിലാണ്. നീറ്റ്  സ്കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് , പ്രസ്തുതയിടങ്ങളിൽ പ്രവേശനം. എന്നാൽ ദേശീയതലത്തിൽ ജമ്മു കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 15 ശതമാനം ഓൾ ഇന്ത്യ ക്വോട്ട മെഡിക്കൽ പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്.

കേരളത്തിലെ പ്രവേശനക്രമം

കേരള സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റിൽ നിന്നാണ് 100 ശതമാനവും പ്രവേശനം. നീറ്റ് പരീക്ഷയിലെ  മാർക്കിന്റെ മാനദണ്ഡമനുസരിച്ച്, സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറുടെ കീമി(KEAM) ൽ അപേക്ഷിച്ചവരിൽ നിന്നും സംസ്ഥാനത്തെ മെഡിക്കൽകോളേജുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഖിലേന്ത്യാ ക്വോട്ടയിൽ 15 ശതമാനം ഐക്കർ(ICAR) കാർഷികാനുബന്ധ കോഴ്സുകളിലേക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രത്യേക പരീക്ഷ നടത്തും. വെറ്ററിനറി സയൻസ് ബിരുദ പ്രോഗ്രാമിന് വെറ്ററിനറി കൗൺസിൽ നടത്തുന്ന 15 ശതമാനം അഖിലേന്ത്യാ സീറ്റുകളിലേക്ക് നീറ്റ് റാങ്കിനനുസരിച്ചാണ് പ്രവേശനം.കേരളത്തിലെ 100 ശതമാനം സർക്കാർ/സ്വാശ്രയ / എൻആർഐ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റും നടത്തുന്നത് പരീക്ഷാ കമീഷണറാണ്.നീറ്റ് ഫലം വരുന്ന മുറയ്ക്ക് , വിദ്യാർഥികൾ അവരുടെ നീറ്റ് മാർക്കും റാങ്കും www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ അപ്പ് ലോഡ് ചെയ്യേണ്ടതുണ്ട്.

ഓപ്ഷൻ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദേശീയാടിസ്ഥാനത്തിൽ ഓൺലൈൻ കൗൺസലിങ് പ്രക്രിയയ്ക്ക് നേതൃത്വം കൊടുക്കുന്നത് ,മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ്. കമ്മിറ്റിയുടെ നിർദ്ദിഷ്ട  വെബ് സൈറ്റിലൂടെ അഖിലേന്ത്യാ ക്വോട്ടയിലെ 15% സീറ്റുകളിലേക്കും, ഡീംഡ് സർവകലാശാലകൾ, സ്വകാര്യ മെഡിക്കൽ /ഡെന്റൽ കോളേജുകളിലേക്കുള്ള സീറ്റുകൾ, ഇ എസ്ഐ മെഡിക്കൽ കോളേജ്, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള അലോട്ട്മെന്റ് എന്നിവ നടക്കും.സർക്കാർ കോളേജുകളിൽ സീറ്റ് ലഭിക്കാൻ , ഓപ്ഷൻ കൊടുക്കുമ്പോൾ മുൻഗണന നൽകണം. നമ്മുടെ മാർക്കനുസരിച്ച് പരിഗണിക്കപ്പെടാനിടയുള്ളതു കൊണ്ട് കൗൺസലിംഗിന് പോകുമ്പോൾ ചേരുന്ന കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തണം.ആദ്യം അലോട്ട്മെന്റ് ലഭിച്ചെന്നു കരുതി ഡീംഡ്  യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടിയാൽ പിന്നീട് താരതമ്യേന ഫീസു കുറഞ്ഞ കോളേജുകളിലേക്കു മാറാൻ സാങ്കേതിക തടസ്സങ്ങളുണ്ടാകാം.

നീറ്റ് സ്കോറനുസരിച്ചുള്ള അനുമാനങ്ങൾ

അഖിലേന്ത്യാ ക്വോട്ടയിലും കേരളത്തിലുമുള്ള സർക്കാർ സീറ്റുകളിൽ കുറഞ്ഞ ഫീസിൽ  പഠിക്കാനാഗ്രഹിക്കുന്നവർക്ക്, നീറ്റിൽ ഓപ്പൺ മെറിറ്റിൽ 630 മാർക്കിനു മുകളിൽ വേണ്ടിവരും.സ്വാശ്രയകോളേജുകളിലെ മെറിറ്റു സീറ്റിലെ പ്രവേശനത്തിന് 520 നു മുകളിൽ മാർക്ക് വേണം.സ്വകാര്യ, ഡീംഡ് മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് ചുരുങ്ങിയത് 420 മാർക്ക് വേണ്ടി വരുമെന്ന് അനുമാനിക്കുന്നു. എന്നാൽ എൻആർഐ സീറ്റകളിലേക്ക് പരിഗണിക്കപ്പെടാൻ 350നു മുകളിൽ മാർക്ക് വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.സർക്കാർ ഡെന്റൽ കോളേജുകളിൽ പ്രവേശനത്തിന്,490 മാർക്ക് ലഭിച്ചവർക്ക്  സാധ്യതയുണ്ട്. മുൻവർഷങ്ങളിലെ പ്രവേശന രീതി വെച്ചുള്ള അനുമാനങ്ങളായതിനാൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

നീറ്റ് കൗൺസലിങ്ങിനുള്ള വിവിധ സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണപ്രദേശങ്ങളിലെ അതോറിറ്റികൾ

1.Andhra Pradesh

Dr NTR University of Health Sciences, Vijayawada

ntruhs.ap.nic.in

2.Arunachal Pradesh

Directorate of Higher and Technical Education, Arunachal Pradesh

apdhte.nic.in

3.Assam

Directorate of Medical Education (DME), Assam

dme.assam.gov.in

4.Bihar

Bihar Combined Entrance Competitive Examination Board (BCECE)

bceceboard.bihar.gov.in

5.Chandigarh (UT)

Government Medical College and Hospital (GMCH), Chandigarh

gmch.gov.in

6.Chhattisgarh

Directorate of Medical Education

cgdme.in

7.Goa

Directorate of Technical Education (DTE), Goa

dte.goa.gov.in

8.Gujarat

Admission Committee for Professional Under Graduate Medical Courses (ACPUGMEC)

medadmgujarat.org

9.Haryana

Directorate of Medical Education and Research (DMER), Haryana

dmer.haryana.gov.in

10.Himachal Pradesh

Himachal Pradesh University

(Website Link will be announced soon)

11.Jammu and Kashmir

Jammu and Kashmir Board Of Professional Entrance Examinations

jkbopee.gov.in

12.Jharkhand

Jharkhand Combined Entrance Competitive Examination Board

jceceb.jharkhand.gov.in


13.Karnataka

Karnataka Examinations Authority (KEA)

kea.kar.nic.in

14.Kerala

Office of the oner for Entrance Examination (CEE), Kerala

cee.kerala.gov.in

15.Madhya Pradesh

Department of Medical Education, Madhya Pradesh

dme.mponline.gov.in

16.Maharashtra

State Common Entrance Test (CET) Cell, Maharashtra

cetcell.mahacet.org

17.Manipur

Directorate of Health Services (DHS), Manipur

manipurhealthdirectorate.mn.gov.in

18.Meghalaya

Office of the Director of Health Services

meghealth.gov.in

19.Mizoram

Department of Higher and Technical Education

mc.mizoram.gov.in

20.Nagaland

Directorate of Technical Education

dtenagaland.org.in

21.Odisha

Odisha Joint Entrance Examination (OJEE) Committee

ojee.nic.in

22.Puducherry

Centralised Admission Committee (CENTAC), Puducherry

centacpuducherry.in

23.Punjab

Baba Farid University of Health Sciences (BFUHS)

bfuhs.ac.in

24.Rajasthan

Website will be announced soon

25.Tamil Nadu

Directorate of Medical Education (DME), Tamil Nadu

tnmedicalselection.net

26.Tripura

Directorate of Medical Education

dme.tripura.gov.in

27.Uttar Pradesh

Directorate General of Medical Education and Training, Uttar Pradesh

upneet.gov.in

28.Uttarakhand

Hemwati Nandan Bahuguna Uttarakhand Medical Education University (HNBUMU)

hnbumu.ac.in

29.West Bengal

Department of Health and Family Welfare

wbmcc.nic.in
0 comments: