2023, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

ഓപ്പണ്‍ സര്‍വകലാശാല കോഴ്സുകള്‍: അപേക്ഷ 31 വരെ

 


ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുടെ 2023-24 ജൂണ്‍/ജൂലൈ സെഷനിലെ വിവിധ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന നടപടികള്‍ എല്ലാ ജില്ലകളിലെയും പഠനകേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു. അപേക്ഷ ആഗസ്റ്റ് 31 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.ബി.കോം, എം.കോം അടക്കം 22 പ്രോഗ്രാമുകളിലാണ് പ്രവേശനം. ബി.കോമിന് കോ ഓപറേഷൻ, ഫിനാൻസ് എന്നീ ഇലക്ടിവുകളും എം.കോമിന് ഫിനാൻസ്, മാര്‍ക്കറ്റിങ് എന്നീ ഇലക്ടിവുകളും തെരഞ്ഞെടുക്കാം. കൂടാതെ, ബി.ബി.എ, ബി.എ ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, സംസ്കൃതം, സോഷ്യോളോജി, ഫിലോസഫി (ശ്രീനാരായണഗുരു സ്റ്റഡീസില്‍ അതിഷ്ഠിതം), ഇക്കണോമിക്സ്, ഹിസ്റ്ററി, അഫ്ദലുല്‍ ഉലമ, എം.എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി എന്നീ പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാം.

കേരളത്തിലെ മറ്റ് കോളജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് അതോടൊപ്പം ഓപണ്‍ സര്‍വകലാശാലയുടെ മറ്റൊരു പാഠ്യപദ്ധതിയില്‍ കൂടി ചേരാനും അവസരമുണ്ട്. അപേക്ഷകര്‍ www.sgou.ac.in / erp.sgou.ac.in എന്ന വെബ്സൈറ്റിലെ apply for admission എന്ന ലിങ്കില്‍ കൊടുത്തിട്ടുള്ള നിര്‍ദേശാനുസരണം അപേക്ഷിക്കണം.ഓണ്‍ലൈനായി മാത്രമേ ഫീസ് അടക്കാനാവൂ. info@sgou.ac.in / helpdesk@sgou.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണം നടത്താം. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും 9188909901, 9188909902 എന്നീ മൊബൈല്‍ നമ്പറുകളിലും അഡ്മിഷൻ സംബന്ധമായ സാങ്കേതിക സഹായത്തിന് 9188909903 എന്ന നമ്പറിലും സേവനം ലഭ്യമാണ്.

0 comments: