2024, ജനുവരി 31, ബുധനാഴ്‌ച

അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; സെലക്ഷന്‍ ട്രയല്‍ അഞ്ചിന്

 


ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 2024- 25 അധ്യയന വര്‍ഷത്തിലെ 5, 11 ക്ലാസുകളിലേക്ക് പ്രവേശനത്തിന് സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി അഞ്ചിന് രാവിലെ എട്ടുമുതല്‍ തൃശൂര്‍ ജില്ലയിലെ സെന്റ് തോമസ് തോപ്പ് സ്റ്റേഡിയത്തില്‍ നടക്കും.

അഞ്ചാം ക്ലാസിലെ പ്രവേശനത്തിനായി നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ അവരവരുടെ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, മൂന്നു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവയും പ്ലസ് വണ്‍ ക്ലാസ് പ്രവേശനത്തിന് നിലവില്‍ എസ്‌എസ്‌എല്‍സി പഠിക്കുന്ന കുട്ടികള്‍ മൂന്നു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തണം.

സ്‌കില്‍ ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, സ്‌പോര്‍ട്‌സ് മെറിറ്റ് ടെസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലാണ് പ്ലസ് വണ്‍ പ്രവേശനം നല്‍കുക.

നിലവില്‍ ഒഴിവുള്ള ഏഴാം ക്ലാസിലേക്ക് പ്രവേശനം ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, 9 ക്ലാസിലേക്ക് പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നടക്കുക. ഫോണ്‍: 0487 2360381.

0 comments: