2024, ജനുവരി 15, തിങ്കളാഴ്‌ച

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ പി.ജി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

 


പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിരവധി ഏകവര്‍ഷ പി.ജി സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുന്നുണ്ട്.ഇപ്പോഴാണ് അപേക്ഷിക്കേണ്ട സമയം. സ്പെഷലൈസേഷനുകള്‍: 1. ടെലിവിഷൻ ഡയറക്ഷൻ 2. ഇലക്‌ട്രോണിക് സിനിമാട്ടോഗ്രഫി 3. വിഡിയോ എഡിറ്റിങ് 4. സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനീയറിങ്. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അനുമതിയോടെയാണ് കോഴ്സുകള്‍ നടത്തുന്നത്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 10 മുതല്‍ ഒരുമണിവരെ ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി, പുണെ, ജമ്മു, ഐസ്‍വാള്‍, കൊല്‍ക്കത്ത നഗരങ്ങളില്‍ നടത്തും.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2024 മാര്‍ച്ച്‌ 10നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://www.ftii.ac.in/ ല്‍ ലഭിക്കും. അപേക്ഷഫീസ് 2000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 600 രൂപ മതി. ഓണ്‍ലൈനായി ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങളും പ്രവേശന നടപടികളും വെബ്സൈറ്റിലുണ്ട്. എസ്.സി/എസ്.ടി/ഒ.ബി.സി -നോണ്‍ക്രീമിലെയര്‍/ഇ.ഡബ്ല്യു.എസ്/ പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് സംവരണം ലഭിക്കും.

0 comments: