2024, ജനുവരി 9, ചൊവ്വാഴ്ച

ഉഡാൻ സിബിഎസ്ഇ സ്കോളർഷിപ്പ്

 

സിബിഎസ്ഇ മാനവ വിഭവശേഷി മന്ത്രാലയുമായി ചേര്‍ന്ന് ഇന്ത്യയിലെ എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന പദ്ധതിയാണിത്. 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടി പന്ത്രണ്ടാം ക്ലാസിലേക്ക് പ്രവേശിക്കുന്ന പെണ്‍കുട്ടികളുടെ അക്കൗണ്ടിലേക്ക് രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 500 രൂപ നല്‍കും. 

സ്‌കോളർഷിപ്പ് തുക 

പ്രതിമാസം 500 രൂപ 

യോഗ്യത മാനദണ്ഡം

  • ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡ്/സിബിഎസ്ഇ അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്കൂളുകളിലെ /സർക്കാർ സ്കൂളുകളിലെ പതിനൊന്നാം ക്ലാസുകളിൽ പഠിക്കുന്ന എല്ലാ പെൺകുട്ടികൾക്കും സ്കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാൻ അർഹതയുണ്ട്. 
  • വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പ് മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും 
  • +1 ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിക്കുന്ന പെൺകുട്ടികൾ
  • സ്കോളർഷിപ്പ് ലഭിക്കാൻ ആകെ 70 ശതമാനത്തിൽ കുറയാത്ത മാർക്ക് വേണം. 
  • കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ താഴെയായിരിക്കണം.

ഈ വർഷത്തെ അപേക്ഷ സമർപ്പണം ആരംഭിച്ചിട്ടില്ല 

0 comments: