സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, സംഗീത കോളേജുകൾ, ഗവ./എയ്ഡഡ് ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന അന്ധ/പി.എച്ച്/ബധിര വിദ്യാർത്ഥികൾ ക്കായുള്ള സ്കോളർഷിപ്പാണ് ബ്ലൈൻഡ്/പിഎച്ച് സ്കോളർഷിപ്പ്(ഭിന്നശേഷി സൗഹൃദ സ്കോളർഷിപ്പ്) .ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നൽകാനാണ് സ്കോളർഷിപ്പ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഫീസ്, ഹോസ്റ്റൽ ചാർജുകൾ, ബോർഡിംഗ് ചാർജുകൾ എന്നിവ ലഭിക്കും.
യോഗ്യത
- കേരളീയരായിരിക്കണം
- ഗവ./എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, സംഗീത കോളേജുകൾ, ഗവ./എയ്ഡഡ് ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന അന്ധ/പിഎച്ച്/ബധിര വിദ്യാർത്ഥിയായിരിക്കണം .
പ്രധാന തീയതികൾ
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 10 വരെ. രജിസ്‌ട്രേഷനും പ്രിന്റൗട്ടും മറ്റ് അനുബന്ധരേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി: 12/01/2024
ആനുകൂല്യങ്ങൾ
- അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പാള്‍ അംഗീകരിച്ച അപ്പെന്‍ഡിക്‌സ് 2 പ്രകാരമുള്ള ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ ചാര്‍ജ് (തുക നിജപ്പെടുത്തിയിരിക്കുന്നു). ഹോസ്റ്റല്‍ ചാര്‍ജിന് അര്‍ഹതയില്ലാത്ത ഡേ സ്‌കോളര്‍ വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡിങ് ഗ്രാന്റ് ആയി പ്രതിമാസം 400 രൂപ ഇനത്തില്‍ ഒരു വര്‍ഷത്തേക്ക് 4000 രൂപയാണ് ലഭിക്കുക.
- എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്
- ബാങ്ക് പാസ്ബുക്ക് കോപ്പി
- മെഡിക്കല്‍ ബോര്‍ഡു സര്‍ട്ടിഫിക്കറ്റ് കോപ്പി
- തൊട്ടു മുമ്പത്തെ വര്‍ഷത്തെ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്. ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് (ഹോസ്റ്റലേഴ്‌സിന് മാത്രം)
എങ്ങനെ അപേക്ഷിക്കാം :-
സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക:
- ആദ്യം നിങ്ങൾ താഴെ കാണുന്ന APPLY NOW എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
- ഇതിൽ Bhinnaseshy Souhrida Scholarship ക്ലിക്ക് ചെയ്യുക
- ഈ സൈറ്റിൽ വേറെ എന്തെങ്കിലും സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ ഐ ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക അല്ലെങ്കിൽ പുതിയതായി രജിസ്റ്റർ ചെയ്യാനുള്ള നടപടി ക്രമങ്ങൾ ചെയ്യുക
- അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ 'കാൻഡിഡേറ്റ് ലോഗിൻ' ക്ലിക്ക് ചെയ്യുക.
- ആവശ്യമായ കാര്യങ്ങൾ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക.
- ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
- നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ''Accept'' ബട്ടൺ ക്ലിക്ക് ചെയ്യുക. ''Accept'' ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും വിദ്യാർഥികൾ വായിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ ഉറപ്പ് വരുത്തേണ്ടതാണ്.
- ശേഷം ''Preview'' ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന സ്‌ക്രീനിൽ നിങ്ങൾ പൂരിപ്പിച്ച എല്ലാ വിവരവും ശരിയാണെങ്കിൽ, അപ്ലിക്കേഷൻ പ്രക്രിയ പൂർത്തിയാകാൻ ''Submit" ബട്ടൺ ക്ലിക്ക് ചെയ്യുക.
സ്ഥാപന മേധാവികൾ ചെയ്യേണ്ടത്-
- സമർപ്പിച്ചിരിക്കുന്ന പ്രിൻറ് ഔട്ടും രേഖകളും സ്ഥാപനമേധാവി വിശദമായി പരിശോധന നടത്തേണ്ടതാണ്. ശേഷം സാധുവായ അപേക്ഷകൾ ഓൺലൈൻ വഴി അപ്പ്രൂവ് ചെയ്യണം.
- അപ്പ്രൂവ് ചെയ്ത അപേക്ഷകളും അത് സംബന്ധിച്ച രേഖകളും അതാത് സ്കൂളുകളിൽ തന്നെ സൂക്ഷിക്കേണ്ടതാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഇൻസ്പെക്ഷൻ ടീം ആവശ്യപ്പെടുന്ന പക്ഷം ഇത് അവർക്കുമുന്നിൽ ഹാജരാക്കേണ്ടതാണ്.
- മേൽ പ്രസ്താവിച്ച കാര്യങ്ങളിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ സ്ഥാപനമേധാവി മാത്രമായിരിക്കും ഉത്തരവാദി.
0 comments: