2024, ഫെബ്രുവരി 13, ചൊവ്വാഴ്ച

ജെഇഇ മെയിൻ പരീക്ഷയുടെ ആദ്യ സെഷൻ ഫലം പുറത്തുവിട്ടു


 എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിൻ പരീക്ഷയുടെ ആദ്യ സെഷൻ ഫലം പുറത്തുവിട്ടു. ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം പരിശോധിക്കാം.23 പേർ നൂറ് ശതമാനം വിജയം നേടി. തെലങ്കാനയില്‍ 7 പേർക്കും, മഹരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ മൂന്ന് പേർക്ക് വീതവും നൂറ് ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 43 വിദ്യാർത്ഥികള്‍ക്കാണ് 100 ശതമാനം വിജയം ലഭിച്ചത്.ജെഇഇ മെയിൻ പരീക്ഷയെഴുതിയ 2.5 ലക്ഷം വിദ്യാർത്ഥികള്‍ ജെഇഇ അഡ്വാൻസ്ഡ് 2024 പരീക്ഷയെഴുതാൻ യോഗ്യരായി. ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകള്‍ക്ക് ശേഷമായിരിക്കും കൗണ്‍സിലിങ് ആരംഭിക്കുന്നത്.ജനുവരി 27,29.30,31 ഫെബ്രുവരി 1 തിയതികളിലായിട്ടായിരുന്നു ജെഇഇ മെയിൻ പേപ്പർ 1 പരീക്ഷ നടന്നത്. ജനുവരി 24നായിരുന്നു പേപ്പർ 2 പരീക്ഷ നടത്തിയത്. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് ഫലം പുറത്ത് വിട്ടത്. 12,25,529 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം https://jeemain.nta.ac.in/

0 comments: