2021, മാർച്ച് 27, ശനിയാഴ്‌ച

വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി ഗതാഗതവകുപ്പ് -Vehicle Documents Renewal Date Extended-2021

കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി  ഗതാഗതവകുപ്പ്. ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് തുടങ്ങിയ രേഖകൾ ഇതിലുൾപ്പെടും.

നേരത്തെ നാലു തവണ രേഖകളുടെ കാലാവധി നീട്ടി നൽകിയ കേന്ദ്രസർക്കാർ ഇപ്പോൾ ഫെബ്രുവരി ഒന്നിന് കാലാവധി അവസാനിക്കുന്ന രേഖകൾക്ക് ജൂൺ 30 വരെ കാലാവധി കണക്കാക്കണമെന്ന് അറിയിച്ചുകൊണ്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര റോഡ് ഗതാഗതവകുപ്പ് കത്തയച്ചിട്ടുണ്ട്.

 ഇനി രേഖകളുടെ കാലാവധിയുടെ പേരിൽ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവധിയുടെ കാര്യം എൻഫോഴ്സ്മെന്റ് ഏജൻസികൾ ശ്രദ്ധിക്കണമെന്നും ഈ കത്തിൽ അറിയിച്ചിട്ടുണ്ട്.

0 comments: