2021, ഏപ്രിൽ 16, വെള്ളിയാഴ്‌ച

പത്താം ക്ലാസ് ,പ്ലസ് ടു പരീക്ഷ മാറ്റി വെച്ചു .പുതിയ അറിയിപ്പ് .Exam Date Changed
ന്യൂഡൽഹി; കോവിഡിന്റെ രണ്ടാം തരംഗം അതി രൂക്ഷമായ സാഹചര്യത്തിൽ ഐ സി എസ് ഇ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷ മാറ്റിവെച്ചു. ബോർഡ് പരീക്ഷകളുടെ തീയതി കോവിഡ്‌ സാഹചര്യമനുസരിച്ച് ജൂൺ ഒന്നിനെ തീരുമാനിക്കും. പത്താം ക്ലാസ് പരീക്ഷ ഓപ്ഷണൽ ആണ്. താല്പര്യമുള്ള വിദ്യാർഥികൾക്ക് പത്താംക്ലാസ് പരീക്ഷ എഴുതാം. സിബിഎസ്ഇ പരീക്ഷ മൊത്തത്തിൽ റദ്ദാക്കുകയും പുതിയ സ്കീം ഇന്ത്യ അടിസ്ഥാനത്തിൽ വിദ്യാർഥികളെ വിലയിരുത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞവർഷം സിഐ എസ് സി പരീക്ഷ റദ്ദാക്കുകയാണ് ചെയ്തത്. അതുവരെ ലഭിച്ച മാർക്കിന്റെ ശരാശരി, പ്രാക്ടിക്കൽ, ഇന്റേണൽ വിലയിരുത്തൽ എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികളുടെ വിലയിരുത്തൽ പ്രക്രിയ നടത്തിയത്. എന്നാൽ ഈ വർഷത്തെ മൂല്യനിർണയത്തിന് ഉള്ള മാനദണ്ഡങ്ങൾ കൗൺസിൽ അറിയിച്ചിട്ടില്ല.പന്ത്രണ്ടാം ക്ലാസിലെ 2 പേപ്പറുകൾ നടത്തി എന്നതൊഴിച്ചാൽ മറ്റു പരീക്ഷകൾ ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

0 comments: