2021, മേയ് 7, വെള്ളിയാഴ്‌ച

80 ലക്ഷം ശമ്പളത്തിൽ സ്വകാര്യ ദ്വീപിൽ വീട്ടുജോലി

  80 ലക്ഷം  ശമ്പളത്തിൽ സ്വകാര്യ ദ്വീപിൽ വീട്ടുജോലി 

കൊറോണ നമ്മുടെ രാജ്യത്തിൽ പിടിമുറുക്കിയപ്പോൾ ഒരുപാടു പേരുടെ ജോലി പോയി.ജീവിത സാഹചര്യങ്ങൾക്ക്   മുമ്പിൽ പകച്ചു നിൽക്കുയാണ് പലരും.എവിടെയെങ്കിലും ഒരു ജോലി ലഭിച്ചെങ്കിൽ എന്ന് ചിന്തിച്ചു നിൽക്കുന്നവരുടെ മുന്നിൽ ഇതാ ഒരു സന്തോഷവാർത്ത .ഒരു പണവും ചെലവാക്കാതെ ജീവിത പങ്കാളിക്കൊപ്പം സുരക്ഷിതമായി ഒരു ദ്വീപിൽ പ്രതിവർഷം 80 ലക്ഷം ശമ്പളത്തിൽ ഒരു ജോലി ലഭിച്ചാൽ നിങ്ങൾ എന്ത് ചെയ്യും?ബഹാമാസിലെ ഒരു സമ്പന്ന കുടുംബമാണ് അവർക്കു സ്വന്തമായുള്ള ഒരു ദ്വീപിലേക്ക് ദമ്പതികളെ തിരയുന്നത്.ഫ്ലോറിഡയിലെ നേപ്പിൾസിലും ബഹാമസിലും ഈടക്കാന് ഇവർ താമസിക്കുന്നത്.നേപ്പിൾസിലും ബഹാമസിലും ധാരാളം സ്വത്തുള്ള ഇവർ പാൻഡെമിക് സാഹചര്യങ്ങളിൽ ഈ ദ്വീപിലാണ് താമസിക്കുന്നത് .

ആഭ്യന്തര റിക്രൂട്ടിങ് കമ്പനിയായ പോളോ ആൻഡ് ട്വീഡ് ആണ് ഈ പോസ്റ്റ് മുന്നോട്ടു വക്കുന്നത്.തെരഞ്ഞെടുക്കുന്ന ദമ്പതികൾക്ക് 80 ലക്ഷം ശമ്പളതോടൊപ്പം സമ്പൂർണ ആരോഗ്യ സുരക്ഷാ ,ഒരു കാർ ,സ്വകാര്യ താമസ സൗകര്യവും നൽകും.ഫ്ലോറിഡയിലെ  ഒരു കൺട്രി എസ്റ്റേറ്റ് ,മൂന്ന് വീടുകൾ ഒമ്പതു ബാത്റൂമുകൾ ,ബഹാമാസിലെ ഒരു എസ്റ്റേറ്റ് എന്നിവ നോക്കുന്ന ജോലിയാണിത്.ബഹാമാസ് എസ്റ്റേറ്റിൽ നാലു കിടപ്പു മുറികൾ വീതമുള്ള നാലു വീടുകളാണ് ഉള്ളത്.ഇവിടെ അറ്റകുറ്റ പണിക്കും തോട്ടപ്പണിക്കും പൂള് മേൽനോട്ടത്തിനും ആളുകളെ നിയമിച്ച ഈ കുടുംബം തങ്ങളുടെ വീട് നന്നായി നോക്കാനാണ് ദമ്പതികളെ തിരയുന്നത് . ദിവസേന വീട് വൃത്തിയാക്കൽ ,ബാത്രൂം വൃത്തിയാക്കൽ ,അലക്കൽ ,ഇസ്തിരിയിടൽ ,സ്വത്തുക്കൾ നോക്കി നടത്തൽ എന്നിവയാണ് ഇവരുടെ ജോലികൾ .ഇടയ്ക്കു അവടെ വരുന്ന അതിഥികളെ എയർപോർട്ടിൽ നിന്ന് സ്വീകരിച്ചു കൊണ്ടുവരണം പാചകം അറിയുന്നവർക്ക് കൂടുതൽ മുൻഗണന ഉണ്ട്.

അപേക്ഷിക്കുന്നവർക്ക് ഡ്രൈവിംഗ് ലൈസെൻസും യുഎസിൽ താമസിക്കാനുള്ള അവകാശവും ഉണ്ടായിരിക്കണം.ആത്മവിശ്വാസം ,മികച്ച പെരുമാറ്റം ,ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള കഴിവ് ,എന്നിവ ഉള്ളവരായിരിക്കണം അപേക്ഷകർ.അഞ്ചു ദിവസമാണ് ജോലി സമയം .

0 comments: