2021, മേയ് 21, വെള്ളിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭാസ വാർത്തകൾ

 


കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ എന്‍ജിനിയറിങ്, മെഡിക്കല്‍ പരിശീലനം

എൻജിനിയറിങ്, മെഡിക്കൽ പ്രവേശനത്തിനായി പരിശീലിക്കുന്ന, കോവിഡ്-19 രോഗബാധ മൂലം മാതാപിതാക്കളെ നഷ്ടമായ വിദ്യാർഥികൾക്ക സൗജന്യ പരിശീലത്തിനും താമസത്തിനും സൗകര്യം ഒരുക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള.
രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലാകും വിദ്യാർഥികൾക്കായുള്ള സൗജന്യ പരിശീലന കേന്ദ്രം ഒരുങ്ങുക.കോവിഡ് മൂലം മാതാപിതാക്കളേയോ രക്ഷകർത്താക്കളേയും നഷ്ടമായ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള വിദ്യാർഥികൾക്കും സൗജന്യ പരിശീലനവും താമസവും ഭക്ഷണവും നൽകാൻ തയ്യാറാറെന്ന് പല സ്ഥാപനങ്ങളും മറുപടിയായി വ്യക്തമാക്കി.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം: ഇത്തവണയും പൂര്‍ണ ലക്ഷ്യം കൈവരിക്കാനാകില്ല.

ഒന്നുമുതൽ പത്തുവരെ ക്ളാസുകളിലെ കുട്ടികൾക്ക് ഒരു ജോഡി കൈത്തറി യൂണിഫോം സൗജന്യമായി നൽകാനാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചത്.മുൻവർഷങ്ങളിൽ വിതരണം ചെയ്തപോലെ സർക്കാർ സ്കൂളുകളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾക്കും എയ്‌ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ നാലുവരെ ക്ളാസുകളിലെ  കുട്ടികൾക്കും മാത്രമാണ് ഈ വർഷവും സൗജന്യ യൂണിഫോം ലഭിക്കുക

വീട്ടിലിരുന്ന് വിദേശ ഭാഷകള്‍ പഠിക്കാന്‍ അവസരം

കോവിഡ് സാഹചര്യത്തില്‍ വീട്ടിലിരുന്ന് വിദേശ ഭാഷകള്‍ പഠിക്കാനും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ട്രെയിനര്‍ ആകാനും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷനല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) അവസരമൊരുക്കുന്നു. വിദേശ രാജ്യങ്ങളുടെ എംബസികളും അംഗീകൃത ഏജന്‍സികളുമായി സഹകരിച്ചാണു പദ്ധതി.

ഫ്രഞ്ച്, ജാപ്പനീസ്, ജര്‍മന്‍, ഭാഷാ കോഴ്സുകളും കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ട്രെയിനര്‍ കോഴ്സുമാണുള്ളത്. അവസാന തീയതി: മേയ് 30.

കൂടുതല്‍ വിവരങ്ങള്‍ക്കും: www.asapkerala.gov.in, www.skillparkkerala.in


തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

ഡി.സി.എ, റ്റാലി & എം.എസ് ഓഫീസ്, കംമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്‌ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് പ്ലംബര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സറിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 9544499114, 9188665545 എന്നീ നമ്ബറുകളിലോ ബന്ധപ്പെടണം.


കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകൾ

ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, എം.ബി.എ., എല്‍.എല്‍.ബി., രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി, പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക്, കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക്, ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്‌നോളജി നാഷണല്‍ സ്ട്രീം, രണ്ട് വര്‍ഷ ബി.പി.എഡ്., ഒന്നാം സെമസ്റ്റര്‍ എം.എഡ്., എം.പി.എഡ്. ഒന്നാം വര്‍ഷ അദീബെ ഫാസില്‍ ഉറുദു, നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്., ബി.എച്ച്.എം. പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഓണ്‍ലൈന്‍ ഹൈബ്രിഡ് ഡിസിഎ കോഴ്സ്: പ്രവേശനം ആരംഭിച്ചു

സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ഡിസിഎ) ഓണ്‍ലൈന്‍/ഹൈബ്രിഡ് കോഴ്സിലേയ്ക്ക് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു.കാലാവധി ആറ് മാസം. യോഗ്യത: പ്ലസ് ടു. കൂടുല്‍ വിവരങ്ങള്‍ക്ക് : 04952301772, 7012742011.

ഓട്ടിസ്റ്റിക് യുവാക്കൾക്ക് സൗജന്യ തൊഴിൽപരിശീലനമൊരുക്കി ‘കേഡർ’...

ഓട്ടിസ്റ്റിക് യുവാക്കൾക്കായി തിരുവനന്തപുരത്തെ ‘സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച് ആൻഡ് എജ്യുക്കേഷൻ’ (കേഡർ) സൗജന്യ തൊഴിൽപരിശീലനം നൽകുന്നു. ഓട്ടിസം ബാധിതർക്കു വിവിധ തൊഴിലുകൾ ചെയ്യാനുള്ള വൈദഗ്ധ്യം സൃഷ്ടിക്കുകയാണു ലക്ഷ്യം. 18 – 24 പ്രായപരിധിയിലെ, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.താൽപര്യമുള്ളവർ info@cadrre.org എന്ന ഇ മെയിലിലേക്കു ബയോഡേറ്റയും ഡിസെബിലിറ്റി സർട്ടിഫിക്കറ്റും അയയ്ക്കണം.അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 15. ഫോൺ: 9207450001

ഗാല സ്കോളർഷിപ് പരീക്ഷ നാളെ

മെഡിക്കൽ കോളജ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോപ്പ അക്കാദമി  വിദ്യാർഥികൾക്കായി ഒരുക്കുന്ന നീറ്റ് ഗാല സ്കോളർഷിപ് പരീക്ഷ നാളെ (22ന്) നടക്കും. ഡോപ്പ ആപ്പ് വഴി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പരീക്ഷ നടക്കുന്നത്.കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളായ ഡോക്ടർമാരും ചേർന്നാണ് സംസ്ഥാനതല സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്‌.



0 comments: