വിദ്യാഭ്യാസ വായ്പ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ട്യൂഷൻ ഫീസ് ,മറ്റു ചില പഠന ചെലവുകൾ എന്നിവയാണ് മനസ്സിൽ വരുന്നത് .എന്നാൽ വിദ്യാഭ്യാസ വായ്പയിൽ ട്യൂഷൻ ഫീസ് മാത്രമല്ല കോഴ്സുമായി ബന്ധപ്പെട്ട മറ്റ് ചിലവുകൾക്കുള്ള പണവും ലഭിക്കും. ഉദാഹരണത്തിന് അനുവദിച്ച പരിധിക്കുള്ളിൽനിന്ന് വായ്പക്കാരന് യാത്രാ ചെലവുകൾക്കുള്ള പോലും പണം കണ്ടെത്താനാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)യുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നത് അനുസരിച്ച് ഹോസ്റ്റൽ, പരീക്ഷ, ലൈബ്രറി, ലബോറട്ടറി, പുസ്തകങ്ങൾ, ഉപകരണങ്ങൾ, യൂണിഫോമുകൾ, കമ്പ്യൂട്ടർ, പഠന ടൂറുകൾ, പ്രോജക്റ്റ് തുടങ്ങിയ വിവിധ ഫീസുകൾ വിദ്യാഭ്യാസ വായ്പയിൽ ഉൾപ്പെടും.എന്നാൽ ബാങ്കിന് വായ്പ എടുത്തയാളുടെ യാത്രാ ചെലവ് വഹിക്കാനും സാധിക്കും. സർവകലാശാലകൾ ആവശ്യപ്പെടുന്ന തിരികെ ലഭിക്കുന്ന നിക്ഷേപങ്ങൾ അഥവാ കോഷൻ ഡിപ്പോസിറ്റിന് വരെ ബാങ്കുകൾ നൽകുന്നുണ്ട് .ചില ബാങ്കുകൾ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം അടക്കാനുള്ള ഫണ്ട് നൽകാറുണ്ട്. എന്നാൽ പുറത്തുനിന്നുള്ള കോച്ചിങ് ക്ലാസുകൾക്ക് ബാങ്കുകൾ വിദ്യാർത്ഥികൾക്ക് പണം അനുവദിക്കാറില്ല. വിദ്യാഭ്യാസ വായ്പയ്ക്ക് കൃത്യമായ പരിധിയുണ്ട്. ന്യായമായ ചെലവിൽ കൃത്യമായ തുക മാത്രമേ ബാങ്കുകൾ അനുവദിക്കുകയുള്ളൂ. കോഴ്സിന് നൽകേണ്ട മൊത്തം ട്യൂഷൻ ഫീസ് 20 ശതമാനം ആയിരിക്കണം. എന്നിരുന്നാലും ചില വായ്പക്കാർ 75 ശതമാനം വരെ ഫണ്ട് അനുവദിക്കാറുണ്ട്.
മൊത്തം ട്യൂഷൻ ഫീസിന്റെ 10 ശതമാനം റീഫണ്ട് ചെയ്യാവുന്ന നിക്ഷേപം ആയിരിക്കണം. ഓരോ ചെലവിനും പരമാവധി നിർദ്ദിഷ്ട പരിധി ഉണ്ടായിരിക്കും. ഉദാഹരണത്തിന് കോഴ്സമായി ബന്ധപ്പെട്ട് വിദേശ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യാത്രാ ചെലവുകൾക്കായി പരമാവധി 75,000 വരെ നൽകുന്ന ബാങ്കുകളുണ്ട്. വിദേശ പഠനത്തിന് ബാങ്ക് ഓഫ് ഇന്ത്യ ഒരു വിദ്യാർത്ഥിക്ക് 20 ലക്ഷം രൂപയാണ് വായ്പയായി അനുവദിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ പരമാവധി 80 ലക്ഷം രൂപയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 30 ലക്ഷം രൂപ വരെയും വിദ്യാഭ്യാസ വായ്പയായി നൽകാറുണ്ട്.
0 comments: