2021, ജൂലൈ 23, വെള്ളിയാഴ്‌ച

Kerala Plus Two Grading And Grading Value -How To Calculate Grading -Simple Stepപ്ലസ് ടു പരീക്ഷാ ഫലം അധികം വൈകാതെ പ്രഖ്യാപനം ചെയ്യാനുള്ള  ശ്രമമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. മുൻവർഷങ്ങളെ പോലെ തന്നെ ഗ്രേഡിങ് സമ്പ്രദായം തന്നെയായിരിക്കും ഇത്തവണയും പിന്തുടരുക. പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം .കോവിഡ് കാരണം സ്കൂൾ മേളകളൊന്നും നടക്കാത്തതിനാലാണ് ഇത്തവണ ഗ്രേസ് മാർക്ക് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്. എന്നാൽ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി നൽകുന്ന ഗ്രേസ് മാർക്ക് ഉണ്ടെന്നും പതിനൊന്നിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ആ ഗ്രേസ് മാർക്ക് നൽകണമെന്ന അഭ്യർത്ഥന ചിലർ വിദ്യാഭ്യാസവകുപ്പിന് മുന്നിൽ വച്ചിട്ടുണ്ട്. ആ അഭ്യർത്ഥനയിൽ സർക്കാർ തീരുമാനം ആയിട്ടില്ല.

മുൻ വർഷത്തെ പോലെ തന്നെയാകും ഇത്തവണയും ഗ്രേഡിങ് രീതി. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരും യോഗ്യത നേടാത്തവരും എന്ന രണ്ട് വിഭാഗങ്ങളെ ഉണ്ടാവുകയുള്ളൂ. എന്തെങ്കിലും തരത്തിൽ ഏതെങ്കിലും വിഷയം കിട്ടാതെ വരുകയോ യോഗ്യത നേടാതെ വരുകയോ ചെയ്താൽ ഒരു വർഷം നഷടപ്പെടാതെ ഉടൻ തന്ന പരീക്ഷ എഴുതി ഈ ബാച്ചുകാരോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയുന്ന സേ (സേവ് എ ഇയർ) പരീക്ഷ എഴുതാനുള്ള സംവിധാനവും ഉണ്ടാകും. കോവിഡ് സാഹചര്യത്തിൽ ഇത്തവണത്തെ പ്ലസ് ടു പരീക്ഷയും പ്രാക്ടിക്കലുമൊക്കെ ഘട്ടം ഘട്ടമായാണ് പൂർത്തിയാക്കിയത്. .

ഒമ്പത് ഗ്രേഡുകളാണ് പ്ലസ് ടു വിന് നൽകുന്നത്. എ പ്ലസ് മുതൽ ഡി വരെയാണ് ഗ്രേഡുകൾ. എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി എന്നിങ്ങനെയാണ് എട്ട് ഗ്രേഡുകൾ. എ പ്ലസ് മുതൽ ഡി പ്ലസ് ഗ്രേഡ് വരെ ലഭിക്കുന്നവർക്ക് പ്ലസ് ടു അടിസ്ഥാനമാക്കിയ ഉന്നതപഠനത്തിന് യോഗ്യതയുള്ളവരാണ്. എന്നാൽ ചില പ്രവേശന പരീക്ഷകളിൽ അതാത് വിഷങ്ങൾക്ക് ലഭിക്കുന്ന ഗ്രേഡ് കൂടെ പരിഗണിക്കും. എൻജിനിയറിങ്, മെഡിസിൻ തുടങ്ങിയ കോഴ്സുകൾക്ക് ചേരാൻ നിർദ്ദിഷ്ട വിഷയങ്ങളിൽ നിശ്ചിത ശതമാനം മാർക്ക് ലഭിക്കണം.

ഗ്രേഡ് നിശ്ചയിക്കുന്ന രീതി( ഗ്രേഡിങ്)

 • എല്ലാ വിഷയത്തിലും കൂടെ 90 നും നൂറിനുമിടയിൽ മാർക്കിന് തുല്യമായതാണ്A+ നൽകുന്നത്.
 •  80 നും 89 നും ഇടയിലെ മാർക്കിന് തുല്യമാണ് A GRADE
 •  70 നും 79നും ഇടയിൽ മാർക്കിന് തുല്യമായി B+ GRADE
 •  60 നും 69 നും ഇടയിലെ മാർക്കിന് തുല്യമായി B GRADE
 •  50 നും 59 നും ഇടയിലെ മാർക്കിന് തുല്യമായി C+ GRADE
 •  40നും 49 നും ഇടയിലെ മാർക്കിന് തുല്യമായി C GRADE
 • 30 നും 39 നും ഇടയിലെ മാർക്കിന് തുല്യമായി D+ GRADE
 •  20 നും 29 നും ഇടയിലെ മാർക്കിന് തുല്യമായ സ്കോർ ലഭിക്കുന്നവർക്ക് D GRADE
 • 20 ശതമാനത്തിൽ താഴെ ലഭിക്കുന്നവർക്ക് E GRADE ലഭിക്കും

ഗ്രേഡിങ് സംബന്ധിച്ച് മുൻകാലത്ത് വാല്യൂ തന്നെയായിരിക്കും ഇത്തവണയും തുടർന്നേക്കും. എ പ്ലസ് ലഭിക്കന്നവർക്ക് ഗ്രേഡ് വാല്യു ഒമ്പതായിരിക്കും. എ ഗ്രേഡിന് എട്ടും ബി പ്ലസ് ഗ്രേഡിന് ഏഴും ബി ഗ്രേഡിന് ആറും സി പ്ലസ് ഗ്രേഡിന് അഞ്ചും സി ഗ്രേഡിന് നാലും ഡി പ്ലസ് ഗ്രേഡിന് മുന്നും ഡി ഗ്രേഡിന് രണ്ടും ഇ ഗ്രേഡിന് ഒന്നുമാണ് ഗ്രേഡ് വാല്യൂ.

GRADE VALUE.

 • A+ -ഔട്ട് സ്റ്റാൻഡിങ്
 • A– എക്സലന്റ്
 • B+- വെരി ഗുഡ്
 • B- ഗുഡ് ,
 • C+- ആവറേജിന് അഥവാ ശരാശരിക്ക് മുകളിൽ
 • C- ആവറേജ് (ശരാശരി)
 • D+- മാർജിനൽ
 • D- നീഡ് ഇംപ്രൂവ്മെന്റ് അഥവാ മെച്ചപ്പെടൽ ആവശ്യമാണ്
 • E– ഇംപ്രൂവ്മെന്റ് അഥവാ മെച്ചപ്പെടൽ ആവശ്യമാണ്എന്നിങ്ങനെയാണ് ഗ്രേഡ് പൊസിഷൻ

ഉന്നത പഠനത്തിനായി അപേക്ഷിക്കുമ്പോൾ ഗ്രേഡ് വാല്യു കണക്കിലെടുത്താണ് പ്രവേശനത്തിനായുള്ള മാനദണ്ഡമാകും. ഓരോ വിഷയത്തിലും ലഭിക്കുന്ന ഗ്രേഡുകൾ ഉന്നത വിദ്യാഭ്യാസ പ്രവേശന ലിസ്റ്റ് തയ്യാറാക്കുന്നതിലെ പ്രധാന ഘടകമാണ്.

പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

കോവിഡ് കാലമായതിനാൽ സാധാരണ രീതിയിലുള്ള ക്ലാസ് നടക്കാത്ത ബുദ്ധിമുട്ട് കഴിഞ്ഞ അക്കാദമിക് വർഷവും നേരിട്ടിരുന്നു. ആദ്യമായി ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതിലുള്ള പ്രയാസങ്ങളും ഏറെയായിരുന്നു. ഇതെല്ലാം കഴിഞ്ഞ് ആദ്യത്തെ പ്ലസടു പൊതുപൊതുപരീക്ഷയാണ് നടന്നത്.

ജൂൺ ആദ്യം എഴുത്ത് പരീക്ഷയയുടെ ചോദ്യപേപ്പർ മൂല്യനിർണ്ണം ആരംഭിച്ചപ്പോഴും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ അവസാനിച്ചിരുന്നില്ല. പരീക്ഷാപേപ്പർ മൂല്യനിർണയം ജൂൺ 19 ഓടെ അവസാനിച്ചു.

മേയ് 28 ന് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തിൽ രണ്ട് മാസത്തോളമായി പ്രാക്ടിക്കൽ പരീക്ഷകൾ നീണ്ടു. പല സ്കൂളുകളും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആണ്. അതിനാൽ അവിടുത്തെ പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കൽ പരീക്ഷ വേറെ സ്കൂളുകളിലാണ് നടക്കുന്നത്.

ജൂലൈ 12 ന് പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ചു.എന്നാൽ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ജൂലൈ 13നാണ് അവസാനിച്ചത്. ഇതിന് ശേഷം അടുത്ത രണ്ട് ദിവസങ്ങളിലായി കോവിഡ് പോസിറ്റീവ് ആയ കുട്ടികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷ നടത്തിയാണ് പരീക്ഷാ പൂർത്തിയാക്കിയത്.

0 comments: