2021, ജൂലൈ 23, വെള്ളിയാഴ്‌ച

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ ലോൺ ,10000 രൂപ വരെ ,പലിശ ഇല്ല ,ആദ്യം അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് കിട്ടും ,അപേക്ഷ രീതി അറിയുക

 

വിദ്യാർത്ഥികൾക്ക് പലിശരഹിത വായ്പയുമായി മുത്തൂറ്റ് 

കോവിഡ് കാലത്ത് വിദ്യാഭ്യാസമെല്ലാം ഓൺലൈനിലായതോടെ പല വിദ്യാർഥികളും മൊബൈൽ ഫോണും ലാപ്ടോപ്പുമില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യം നമ്മുടെയെല്ലാം ചുറ്റുപാടിൽ കണ്ടിട്ടുണ്ടാവാം. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ഒരു വർഷം കഴിയുമ്പോഴും അത്തരത്തിലുള്ള വിദ്യാർഥികൾ ഉണ്ടെന്നത് മറച്ചുവെക്കാനാകാത്ത വാസ്തവമാണ്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരമൊരുക്കുകയാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍, ടാബുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പുതിയ വായ്പാ പദ്ധതിയായ റീസ്റ്റാര്‍ട്ട് ഇന്ത്യ വിദ്യാധന്‍ ഗോള്‍ഡ് ലോണ്‍ അവതരിപ്പിക്കുകയാണ് മുത്തൂറ്റ് ഫിൻകോർപ്പ്. പരമാവധി 10000 രൂപ വരെ ഇത്തരത്തിൽ നേടാം. ആറു മാസത്തെ കാലാവധിയിലായിരിക്കും വായ്പ അനുവദിക്കുക. ഇതിൽ ആദ്യ മൂന്ന് മാസം പലിശ അടയ്ക്കേണ്ടതില്ല.വിദ്യാര്‍ത്ഥിയുടെ ഐഡി കാര്‍ഡിന്റെ കോപ്പി സഹിതമാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്കും ,അപേക്ഷ ഫോമിനും അടുത്തുള്ള  മുത്തൂറ്റ് ബാങ്കുമായി ബന്ധപ്പെടുക 

1 അഭിപ്രായം: