2021, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ഡിഎൽഎഡ് വിവിധ ഭാഷ കോഴ്സുകളിലേക്ക് അവസരം ; ഒക്ടോബർ 20 വരെ അപേക്ഷിക്കാം

 



-2023 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാ കോഴ്സുകളില്‍ പൊതു ക്വാട്ട, സ്വാശ്രയം, ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട മുഖേനയുള്ള പ്രവേശനത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.in , https://www.education.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ 20 താം തീയതി വൈകുന്നേരം 5 മണിക്കകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം; ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം


സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയ്ക്ക് അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 20 ആണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.bcdd.kerala.gov.in ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ www.egrantz.kerala.gov.in എന്നിവയിൽ സന്ദർശിക്കുക.

പോളിടെക്നിക് ഡിപ്ലോമ സ്പോട്ട് അഡ്മിഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.

സര്‍ക്കാര്‍, എയിഡഡ് പോളിടെക്നിക് കോളജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകൾ ആരംഭിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റിലെ 'Spot Admission Registration' എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യാം. ജനനതീയതിയും ആപ്ലിക്കേഷൻ നമ്പറും നല്‍കി റജിസ്‌ട്രേഷന്‍ പൂര്‍ത്തികരിക്കണം.
ഓരോ ജില്ലകളിലേയും നോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ വെച്ച്‌ 11 മുതല്‍ 18 വരെ ആയിരിക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത് . അപേക്ഷക്കുന്നവർക്കു പരമാവധി രണ്ടു ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളു. രണ്ടു ജില്ലകള്‍ക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകള്‍ അധികമായി ചേര്‍ക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നതല്ല. www.polyadmission.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന അഡ്മിഷന്‍ ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന സമയക്രമത്തില്‍ അപേക്ഷകര്‍ കിട്ടിയിരിക്കുന്ന നോഡല്‍ പോളീടെക്‌നിക് കോളേജുകളില്‍ ഹാജരാകേണ്ടതാണ്.

ദിവസത്തിലോ, സമയക്രമത്തിലോ മാറ്റം അനുവദിക്കുന്നതല്ല. സ്‌പോട്ട് അഡ്മിഷന്‍ സമയത്ത് അപേക്ഷകന് അപ്പോള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേര്‍ത്ത് മുഴുവന്‍ ഫീസടച്ച്‌ അഡ്മിഷന്‍ എടുക്കുന്നതിനുള്ള അവസരമുണ്ടായിരിക്കും . ഫീസടച്ച്‌ അഡ്മിഷന്‍ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷന്‍ റദ്ദാക്കപ്പെട്ടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച്‌ ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നല്‍കുകയും ചെയ്യുന്നതാണ്

നിലവില്‍ ലഭ്യമായ ഒഴിവുകള്‍ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org എന്ന വെബ്‌സൈറ്റിലെ 'Vacancy position' എന്ന ലിങ്കില്‍ കിട്ടുന്നതാണ് . ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റര്‍ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല. അലോട്ട്‌മെന്റ് പ്രകാരം നിലവില്‍ പ്രവേശനം നേടിയവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

606 ഒഴിവുകൾ:എസ്.ബി.ഐ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍  

എസ്.ബി.ഐയുടെ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒക്ടോബര്‍ 18 വരെ അപേക്ഷ നൽകാനുള്ള അവസരം ഉണ്ടായിരിക്കും .സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ 606 ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് .

വിവിധ തസ്തികകളും ഒഴിവുകളും 

കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്- 217
ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍- 12 ഒഴിവുകള്‍
സെന്‍ട്രല്‍ റിസര്‍ച്ച്‌ ടീം (പ്രോഡക്‌ട് ലീഡ്)- 2
സെന്‍ട്രല്‍ റിസര്‍ച്ച്‌ ടീം (സപ്പോര്‍ട്ട്)- 2
മാനേജര്‍ (മാര്‍ക്കറ്റിംഗ്)- 12
ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിംഗ്)- 26എക്‌സിക്യൂട്ടീവ് (ഡോക്യുമെന്റ് പ്രിസര്‍വേഷന്‍- ആര്‍ക്കൈവ്)- 1
റിലേഷന്‍ഷിപ്പ് മാനേജര്‍- 314
റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്)- 20

വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കിട്ടുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നൽകുന്നതിനും sbi.co.in സന്ദര്‍ശിക്കുക

CBSE പൊതു പരീക്ഷാ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് ബ്ലോക്ക്ചെയിന്‍ സംവിധാനം ഉപയോഗിച്ച്‌ വിവര സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തിലൂടെയാണ് ഇന്ന് ലോകത്ത് പല കാര്യങ്ങളും വിജയകരമായി മുന്നോട്ട് പോകുന്നത്. നമുക്ക് ചുറ്റുമുള്ള ചെറുകണികകളില്‍ പോലും സാങ്കേതിക വിദ്യകളുടെ മേന്മ കണ്ടെത്താന്‍ കഴിയുന്നതാണ് . അതേസമയം, ഇതിന് പല തെറ്റായ വശങ്ങളുമുണ്ട്. അവയില്‍ ലോക രാഷ്ട്രങ്ങള്‍ പോലും ഭയക്കുന്ന, വളരെയേറെ ജാഗ്രത പുലര്‍ത്തുന്ന ഒരു വെല്ലുവിളിയാണ് ഔദ്യോഗികകവും സ്വകാര്യവുമായ വിവരച്ചോര്‍ച്ച. തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ചോരാതെ സൂക്ഷിക്കുന്നതിന് പലതരത്തിലുള്ള നൂതന വിദ്യകളെയാണ് ഓരോ വ്യക്തികളും, സ്ഥാപനങ്ങളും ആശ്രയിക്കുന്നത്. രാജ്യത്തെ പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായ വിദ്യാഭ്യാസ വകുപ്പുകളുടെ സിരാകേന്ദ്രങ്ങളും വിവരച്ചോര്‍ച്ചയെ തടുക്കാന്‍ വളരെയേറെ പരിശ്രമിക്കുന്നവരാണ്. സിബിഎസ്‌ഇ പൊതു പരീക്ഷകളുടെ ഫലങ്ങള്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയുപയോഗിച്ചാണ് സുരക്ഷിതമാക്കി വെയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

സിബിഎഇയുടെ വിവര സാങ്കേതികവിദ്യകളുടെ വകുപ്പ് തലവനായ അന്ത്രിക്ഷ് ജോഹ്രിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത് . "സിബിഎസ്‌ഇ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ പ്രയോഗിച്ചിരിക്കുകയാണ്. നേരത്തെ, ഞങ്ങള്‍ സംയോജന വ്യവസ്ഥകളില്‍ കൃത്രിമ സാങ്കേതികബുദ്ധിയും (എഐ) മെഷീന്‍ ലേണിങ്ങ് സംവിധാനവും (എംഎല്‍) അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ വിവരങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത് പരിവര്‍ത്തനങ്ങള്‍ നടത്താനും പിന്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാനും അസാധ്യമായ ക്രിപ്‌റ്റോഗ്രാഫിക് സുരക്ഷാ സംവിധാനങ്ങളെയാണ്," ഞായറാഴ്ച എഎന്‍ഐയോട് സംസാരിക്കവേയാണ് ജോഹ്രി ഇത് വ്യക്തമാക്കിയത് എന്ന് എന്‍ഡിടിവി ഗാഡ്ജറ്റ്‌സ് റിപ്പോര്‍ട്ട് നൽകുന്നു .

ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള ആദ്യ വാതിലായ പൊതുപരീക്ഷകളുടെ ഫലങ്ങള്‍ സൂക്ഷിക്കുന്നത് കുറ്റമറ്റതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുത്തന്‍ സാങ്കേതികവിദ്യയ്ക്കൊപ്പമുള്ളയീ യാത്ര.
ഉന്നത വിദ്യാഭ്യാസത്തിനോ അല്ലങ്കില്‍ തൊഴിലിലേക്കോ കടക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്ഥിരീകരണത്തിനായി ഇതൊരു ഏക ഉറവിട സത്യസന്ധ വിവര സൂക്ഷിപ്പായി നില കൊള്ളും. എന്ന് കൂടി ജോഹ്രി കൂട്ടിച്ചേര്‍ക്കുന്നു. "അക്കാദമിക രേഖകളുടെ സോഫ്‌റ്റ്വെയര്‍ സൃഷ്ടിക്കുന്നതിനായി, സിബിഎസ്‌ഇ വിവര സാങ്കേതികവിദ്യകളുടെയും ഇലക്‌ട്രോണിക്‌സിന്റെയും മന്ത്രാലയത്തിന് കീഴിലുള്ള വിവരസാങ്കേതിക ശാസ്ത്ര കേന്ദ്രത്തിന്റെ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ എക്‌സലന്‍സ് കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു (MeitY)."
പങ്കെടുത്ത എല്ലാ ഓഹരിയുടമകളുടെയും ഉടമസ്ഥതയെക്കുറിച്ചുള്ള വിവരങ്ങള്‍, വിതരണം ചെയ്ത ലെഡ്ജറില്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ സംവിധാനങ്ങള്‍ രേഖപ്പെടുത്തുന്നു. സ്റ്റോക്ക്ഹോള്‍ഡര്‍മാര്‍ക്കിടയിലെ സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഡാറ്റ ചെയിനില്‍ രേഖപ്പെടുത്തുകയും ബ്ലോക്ക്ചെയിന്‍ നോഡുകളുടെ വിതരണ ശൃംഖലയിലെ എല്ലാ സ്ഥലങ്ങളിലും ഒരേസമയം വിവരരേഖപ്പെടുത്തലുകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

ഇതുവഴി സ്ഥിരീകരണത്തിനായി ഒരു മൂന്നാം കക്ഷിയെ ആശ്രയിക്കുക എന്ന അപകട സാധ്യത ഇല്ലാതാക്കുന്നു.
2019 മുതല്‍ക്കുള്ള കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിവരങ്ങള്‍ ഇതിനോടകം ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുന്‍ വര്‍ഷങ്ങളിലെ മറ്റ് വിവരങ്ങളും താമസിയാതെ തന്നെ ക്രമേണ ഇതില്‍ അപ്‌ലോഡ് ചെയ്യും. 2016 -ല്‍ സിബിഎസ്‌ഇയാണ് ആദ്യമായി "പരിണം മഞ്ജുഷ" എന്ന പേരില്‍ അക്കാദമിക ശേഖരം എന്ന സംവിധാനം വികസിപ്പിച്ച് എടുത്തത്.

ഈ നെറ്റ്‌വര്‍ക്ക് സംവിധാനത്തിന്റെ നോഡുകൾ സ്ഥാപിച്ചിട്ടുള്ളത് നിലവില്‍ ബെംഗളൂരു, പൂനെ, ജയ്പൂര്‍ എന്നിവിടങ്ങളിലാണ്. അതിന്റെ ഡാറ്റാ സെന്ററുകളിലാണ് നിലവില്‍ എന്‍ഐസി സര്‍ട്ടിഫിക്കറ്റ് ചെയിന്‍ നിയന്ത്രിക്കുന്നത്, എന്ന് ലോജിക്കല്‍ ഇന്ത്യന്‍ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു .

0 comments: