സ്കൂളുകളില്‍ തയ്യാറെടുപ്പുകള്‍ മുന്നോട്ട് നീങ്ങുന്നു.കൊവിഡ് കാല നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഡിജിറ്റല്‍ ക്ലാസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇനി ഓപ്പണ്‍ ക്ലാസ്സ് മുറികളിലേക്ക്.
എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ക്കും ക്ലാസിനുമായി ചുരുങ്ങിയ ദിവസങ്ങളില്‍ സ്കൂളുകള്‍ തുറന്നെങ്കിലും
നവംബര്‍ ഒന്നിനാണ് റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ മഴക്കെടുതികള്‍ തുടര്‍ന്നാല്‍ സ്കൂള്‍ തുറക്കല്‍ നീട്ടാനും സാദ്ധ്യതയുണ്ട്.
ഒന്ന് മുതല്‍ 7വരെയുള്ള ക്ലാസുകളും എസ്.എസ്.എല്‍.സിയും പ്ലസ്ടുവുമാണ് നവംബര്‍ ഒന്നിന് ആരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ബാക്കി ക്ലാസുകള്‍ 15നും. ബെഞ്ചില്‍ പരമാവധി രണ്ടുകുട്ടികളെ വീതമാവും ഇരുത്തുക. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമേ ക്ലാസുകളുണ്ടാവൂ. ശനിയാഴ്ച് പ്രവൃത്തിദിവസമായിരിക്കും. കുട്ടികളുടെ എണ്ണം നിയന്ത്രിക്കാന്‍ ക്ലാസിനെ ബാച്ചുകളായി തിരിക്കും. ഒരു ബാച്ചിന് തുടര്‍ച്ചയായി മൂന്ന് ദിവസം ക്ലാസുണ്ടാവും. അടുത്ത മൂന്നുദിവസം അടുത്ത ബാച്ചിനാവും ക്ലാസ്. വിദ്യാര്‍ത്ഥികള്‍ അടുത്തിടപഴകുന്നത് ഒഴിവാക്കാന്‍ ഒരു പ്രദേശത്തു നിന്ന് വരുന്ന കുട്ടികളെ ചേര്‍ത്ത് ബയോ ബബിള്‍ ഗ്രൂപ്പുകളുണ്ടാക്കും. ആറു മുതല്‍ 10 പേര്‍ വരെയാകും ഗ്രൂപ്പിലുണ്ടാവുക. ഓരോ ഗ്രൂപ്പിലെയും അംഗങ്ങള്‍ മാത്രമേ അടുത്തിടപഴകാവൂ തുടങ്ങിയ കര്‍ശന കൊവിഡ് മാനദന്ധങ്ങള്‍ പാലിച്ചാവും സ്കൂള്‍ തുറക്കുക. വിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച മാഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
സ്കൂള്‍ ശുചീകരണം
മാസങ്ങളായി അടഞ്ഞുകിടന്ന സ്കൂളുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചീകരിക്കുന്നത്. അദ്ധ്യാപകര്‍ സ്കൂളുകളിലെത്തി ശുചീകരണത്തിനും അദ്ധ്യയന ഒരുക്കങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. കൊല്ലം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 69 സ്കൂളുകളുടെ ശുചീകരണത്തിനായി 10, 000 രൂപവീതം അനുവദിച്ചിരുന്നു. യോഗങ്ങള്‍ വിളിച്ചുകൂട്ടി ജില്ലാ പഞ്ചായത്ത് ഒരുക്കങ്ങള്‍ വിലയിരുത്തുന്നുണ്ട്. 36 സ്കൂളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡി.സി.സികളും അഞ്ചല്‍, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ സ്കൂളുകളിലെ സി.എഫ്.എല്‍.ടി.സികളും മാറ്റി. പാചകപ്പുര, ഫര്‍ണിച്ചറുകള്‍, സ്കൂള്‍ ബസ്, ലാബുകള്‍ എന്നിവ അണു നശീകരണം നടത്തി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുന്നുണ്ട്.
കുട്ടികളും രക്ഷിതാക്കളും അറിയാന്‍
- സ്കൂളിലേക്ക് പോകാന്‍ കുട്ടിയെ രക്ഷിതാക്കള്‍ മാനസികമായി തയ്യാറാക്കുക
- കുട്ടിക്കോ കുടുംബാംഗങ്ങള്‍ക്കോ കൊവിഡ് ലക്ഷണമുണ്ടെങ്കില്‍ കുട്ടിയെ അയയ്ക്കരുത്
- വിദ്യാലയാന്തരീക്ഷവുമായി ഇണങ്ങിച്ചേരുംവരെ താഴ്ന്ന ക്ലാസിലെ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും വിദ്യാലയത്തിലെത്തുക
- സ്കൂളിലേക്കും വീട്ടിലേക്കുമുള്ള കുട്ടികളുടെ യാത്ര കൊവിഡ് മാനദണ്ഡം പാലിച്ചാണെന്ന് ഉറപ്പാക്കുക (മാസ്ക് നിര്‍ബന്ധം)
- വിദ്യാലയത്തില്‍ വച്ച് പഠന സാമഗ്രികളും ഭക്ഷണ സാധനങ്ങളും പരസ്പരം കൈമാറാതിരിക്കുക
- വിദ്യാലയത്തില്‍ നിന്ന് കുട്ടികളെത്തിയാല്‍ ദേഹശുദ്ധി വരുത്തിയ ശേഷം മാത്രം വീട്ടിനുള്ളില്‍ പ്രവേശിക്കുക
0 comments: