2022, ജൂൺ 28, ചൊവ്വാഴ്ച

നോർത്ത് ഈസ്റ്റേൺ റെയിൽവേയിലെ ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

നോർത്ത് ഈസ്റ്റേൺ റെയിൽവേ (North Eastern Railway) ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.  ആകെ 20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.  ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഇന്ത്യൻ പൗരന്മാരായിരിക്കണം. ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികയിൽ ജോയിൻ ചെയ്യുന്ന തീയതി മുതൽ 2022 നവംബർ 19 വരെ കരാർ അടിസ്ഥാനത്തിലുള്ളതാണ്.

അവസാന തീയതി

അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 5, രാത്രി 9:00 മണി വരെയാണ്.

ഒഴിവുകളുടെ വിശദ വിവരങ്ങൾ

  • ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (വർക്സ്) - 15 ഒഴിവുകൾ
  • ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (ഇലക്റ്റ്/ടിആർഡി) - 2 ഒഴിവുകൾ
  • ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (സിഗ്നൽ) - 3 ഒഴിവുകൾ

ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയെ അടിസ്ഥാനമാക്കി മുകളിൽ സൂചിപ്പിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ അപ്‌ഡേറ്റുകൾക്കും വിശദാംശങ്ങൾക്കും ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് - www.ner.indianrailways.gov.in സന്ദർശിക്കണം. ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോമിൽ നൽകിയിരിക്കുന്ന അവരുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ആക്റ്റീവായി സൂക്ഷിക്കേണം. 

അപേക്ഷകൾ അയക്കേണ്ട വിധം

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - www.ner.indianrailways.gov.in. ഹോംപേജിലെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക. അപേക്ഷാ ഫീസ് (ആവശ്യമനുസരിച്ച്) അടച്ച് 'സബ്മിറ്റ്' ക്ലിക്ക് ചെയ്യുക. ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കുക.


0 comments: