2022, ജൂൺ 28, ചൊവ്വാഴ്ച

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തുവാൻ സാധ്യത

 

സുരക്ഷിതമായി നിക്ഷേപിക്കുവാനും ആകർഷകമായ വരുമാനവും നൽകുന്ന സർക്കാർ പിന്തുണയുമുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഇന്ന് വളരെ പേരുകേട്ടതാണ്.  നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, മന്ത്‌ലി സേവിംഗ്‌സ് സ്‌കീം,  സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് എന്നിവ സ്ഥിര വരുമാനം നല്‍കുന്ന നിക്ഷേപങ്ങളാണ്. നിലവില്‍ ബാങ്കുകള്‍ നല്‍കുന്നതിനെക്കാള്‍ പലിശ പിപിഎഫ് നിക്ഷേപം നല്‍കുന്നുണ്ട്.

ഇന്ന് പല ബാങ്കുകളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളോട് അടുത്ത പലിശ നിരക്ക് നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്.   പലിശ പുനഃപരിശോധിക്കും ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കാറുണ്ട്.  ലഘുസമ്പാദ്യ പദ്ധതികളുടെ സമാന കാലയളവുള്ള സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള പലിശയുടെ 25-100 അടിസ്ഥാന നിരക്ക് അധികമാകണം സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്.

ലഘു സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് പുതുക്കിയിട്ട് വർഷങ്ങളായി. അവസാനമായി 2020 ഏപ്രില്‍ ജൂണ്‍ പാദത്തിലാണ് പുനഃ പരിശോധിച്ചത്. ആ സമയത്ത് നിരക്ക് കുറയ്ക്കുകയാണ് ചെയ്തത്. കോവിഡ് കാലമായതിനാല്‍ സമ്പദ് വ്യവസ്ഥ ഇടിഞ്ഞിരിക്കുന്ന അവസ്ഥയില്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശയിലും വലിയ കുറവുണ്ടായിരുന്നു. 2021 മാര്‍ച്ച് 31 ന് തൊട്ടടുത്ത പാദത്തിലെ പലിശ നിരക്ക് നിശ്ചയിക്കുന്ന സമയത്ത് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിലെയും മന്ത്‌ലി ഇന്‍കം സ്‌കീമിന്റെയും പലിശ കുറച്ചെങ്കിലും തൊട്ടടുത്ത ദിവസം തിരുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കുകയായിരുന്നു.

പുതുക്കാനുള്ള സാധ്യത ലഘു സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് സർക്കാർ ബോണ്ടുകളുടെ പലിശ നിരക്കുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇത് നിലവിൽ ഉയർന്ന് നിൽക്കുകയാണ്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 90 ബേസിക്ക് പോയിന്റ് ഉയർത്തിയതും, പണപ്പെരുപ്പ നിരക്കും, ആഗോളതലത്തിൽ പലിശനിരക്ക് ഉയരുന്നതുമടക്കമുള്ള കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. ഇതിനാൽ നിരക്ക് വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് എന്നിവയില്‍ നിക്ഷേപിച്ചവര്‍ക്ക് ജൂണ്‍ 30 മുതല്‍ പുതുക്കിയ പലിശ നിരക്ക് ലഭിക്കുമെന്നാണ് സൂചന. ഇതോടൊപ്പം മറ്റ് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കും 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്ന ജൂണ്‍ 30 ന് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കും.

ലഘു സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക്:  പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്- 7.1 % നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്- 6.8 % സുകന്യ സമൃദ്ധി യോജന- 7.6 % സീനിയര്‍ സിറ്റസണ്‍ സ്‌കീം- 7.4 % മന്ത്‌ലി ഇന്‍കം അക്കൗണ്ട്- 6.6 % കിസാന്‍ വികാസ് പത്ര- 6.9 % സേവിഗംസ് ഡെപ്പോസിറ്റ്- 4 % ടേം ഡെപ്പോസിറ്റ് 1,2,3 വർഷം കാലാവധി- 5.5 % ടേം ഡെപ്പോസിറ്റ് 5 വര്‍ഷ കാലാവധി- 6.7 % ആവര്‍ത്തന നിക്ഷേപം -5.8 %

0 comments: