2022, ജൂൺ 6, തിങ്കളാഴ്‌ച

പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്ക് ഇഗ്നോയുടെ സൗജന്യ സിവിൽ സർവീസ് പരിശീലനം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാല (ഇഗ്നോ) സൗജന്യപരിശീലനം നൽകുന്നു. ജൂൺ 30 വരെ അപേക്ഷിക്കാം. സര്‍വകലാശാല നടത്തുന്ന പൊതു പ്രവേശന പരീക്ഷ (സിഇടി) വഴിയാണ് പ്രവേശനം.

പ്രവേശന പരീക്ഷയില്‍ പൊതുവിജ്ഞാനം, ഭാഷാ വൈദഗ്ധ്യം, റീസണിങ്, ആപ്റ്റിറ്റിയൂഡ് എന്നിവയെ അടിസ്ഥാനമാക്കി 100 ചോദ്യങ്ങളുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കുള്ള കോച്ചിങ് ലഭിക്കും. വിശദവിവരങ്ങൾക്ക്: ignou.ac.in

0 comments: