2022, ജൂൺ 9, വ്യാഴാഴ്‌ച

വീടുകളില്‍ സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന; റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു

 

ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ സ്പെഷ്യല്‍ സ്ക്വാഡ് വീടുകളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു.1500 മുതല്‍ 2500 സ്ക്വയര്‍ ഫീറ്റ് വീട്, ആഡംബര കാറുകള്‍, വിദേശജോലി, പൊതുമേഖല സ്ഥാപനത്തിലെ ജോലിക്കാര്‍ തുടങ്ങിയവരില്‍ നിന്നും പിഴയിനത്തില്‍ 10 ലക്ഷത്തോളം രൂപ സര്‍ക്കാരിലേയ്ക്ക് അടവാക്കാനുള്ള നോട്ടീസ് നല്‍കി.

ജൂണ്‍ വരെ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന കാര്‍ഡുകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്യുന്നതിന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സമയപരിധി അനുവദിച്ചിരുന്നു. പലരും കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്ത് നിയമനടപടികളില്‍ നിന്നും ഒഴിവായിരുന്നു. അനര്‍ഹമായി ഉപയോഗിച്ചുവരുന്ന മുഴുവന്‍ കാര്‍ഡുകളും പിടിച്ചെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് നല്‍കുന്നതിന് വേണ്ടിയുള്ള നടപടികള്‍ക്കായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 12 അംഗ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

പൊതുവിതരണ വകുപ്പിന്റെ പരിശോധനാ സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വാര്‍ഡ് മെമ്ബര്‍മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കണ്‍സ്യൂമര്‍ സംഘടനകള്‍ക്കും അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളവരുടെ വിവരങ്ങള്‍ അറിയിക്കാം.


0 comments: