കർണാടക സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനു വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തുവരുന്ന വിദ്യാഭ്യാസ വായ്പകൾ ബാങ്കുകൾ അടിയന്തിരമായി നിറുത്തിവയ്ക്കണമെന്നു ആവിശ്യപ്പെട്ട് WAPSI അഖിലേന്ത്യ അധ്യക്ഷൻ ശ്രീ .എം.കെ.തോമസ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് കത്തുഅയച്ചു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഒപ്പം ബഹുമാനപെട്ട സുപ്രീം കോടതിയുടെ ഉത്തരവിനെപോലും വെല്ലുവിളിച്ചുകൊണ്ട് മാനേജ്മെന്റും ഏജന്റുമാരും ചേർന്ന് തുടർന്നുവരുന്ന അനധികൃത ഫീസ്കൊള്ളക്ക് ശമനം വരുന്നതിനു ബാങ്കുകളുടെ ഈ തീരുമാനം അനുയോജ്യമായിരിക്കും . വിവധ കോഴ്സുകൾക്ക് മാനേജ്മെന്റുകൾക്കു വിദ്യാർത്ഥികളുടെ കൈയിൽ നിന്നും ഈടാക്കുന്ന ഫീസിന് സർക്കാർ നിയന്ത്രണം ഉള്ളതാകുന്നു. എന്നാൽ മാനേജ്മെന്റുകൾ യാതൊരു മാനദണ്ഡവും ഇല്ലാതെ പ്രതിവർഷം ഫീസനിരക്കുകളിൽ വർധനവ് വരുത്തുന്നു . പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫീസ് നിശ്ചയിക്കുന്നത് ഏജന്റുമാരാകുന്നു . ഇവർ ഇതിനെ പാക്കേജ് എന്ന ഓമനപേരിട്ടു സമൂഹത്തിൽ അവതരിപ്പിക്കുന്നു.
വൻ തോതിലുള്ള ഫീസ് നിരക്കുകൾ അഡ്മിഷൻ ലെറ്റെറിൽ കാണിച്ചു അതുപ്രകാരം വിദ്യാഭ്യാസ വായ്പക്കുള്ള പേപ്പറുകൾ സഥാപനത്തിൽ നിന്നും ഏജന്റുമാർ സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്ക് നൽകുന്നു . ഫീസ് നിരക്കുകളെ കുറിച്ച് യാതൊരു നിശ്ചയവും ഇല്ലാത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ സഥാപനത്തിൽ നിന്നും ലഭിച്ച അഡ്മിഷൻ പേപ്പറിൽ പറയുന്ന തുക വിശ്വസിക്കുന്നു . അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ബാങ്കുകൾ പകുതിയോളം തുക അനുവദിക്കുന്നു.
ബാക്കി തുക കണ്ടെത്തി കോഴ്സ് പൂർത്തിയാക്കുവാനുള്ള ഉത്തരവാദിത്തം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആകുന്നു. ബാങ്കുകളുടെ ഈ നടപടി തന്നെ വിദ്യാർത്ഥികളെ പ്രൊഫഷണൽവിദ്യാഭ്യാസ സ്ഥാപന മാനേജ്മെന്റിന്റെയും ഏജന്റുമാരുടെയും ചൂഷനത്തിനു വഴങ്ങുന്നതിനു പ്രേരിതമാക്കുന്നു. ബാങ്കുകൾ മുൻകൈ എടുത്തു ഭാഗികമായി ഏതെങ്കിലും ഒരു തുക വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് തന്നെ വിദ്യാര്ഥികളെയു രക്ഷിതാക്കളെയും മറ്റൊരു കടക്കെണിയിലേക്കു തള്ളിയിടുകയാണ് ചെയ്യുന്നത് . തന്നെയുമല്ല സ്ഥാപന മാനേജ്‌മന്റ് നൽകുന്ന നിയമവിരുദ്ദമായ, അഡ്മിഷൻപേപ്പറിൽ കാണിച്ചിരിക്കുന്ന ഭീമമായ തുക ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബാങ്ക് അധികാരികളെയും വഞ്ചിക്കുകയാണ്. ബാങ്കുകൾ നിക്ഷേപമായും മറ്റും പൊതുജനങ്ങളിൽ നിന്നും സ്വികരിക്കുന്ന തുക രഷ്ട്രത്തിന്റെ പുരോഗമനത്തിനു വേണ്ടിയാകണം ചിലവഴിക്കേണ്ടത് . അല്ലാതെ വിദ്യാർഥികൾ വഴി മാനേജ്മെന്റുകൾ നൽകുന്ന നിയമവിരുദ്ദ ഫീസ് തുക വിശ്വസിച്ചു അതിൽ ബാങ്കുകൾ വായ്പ നൽകി മാനേജ്മെന്റുകളുടെ തട്ടിപ്പിൽ ബാങ്ക് അധികാരികളും വീഴരുത് എന്നും പ്രസ്തുത കത്തിൽ നിർദേശിക്കുന്നു .ഈ പ്രവണത അവസാനിപ്പിക്കുവാൻ ബാങ്കുകൾ കർണാടക സംസ്ഥാനത്തു ഉപരിപഠനം നടത്തുന്നതിന് ഒരു രൂപ പോലും വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് താത്കാലികമായി നിറുത്തിവച്ചു ഇതിനൊരു പരിഹാരം കാണുവാൻ ബാങ്ക് അധികാരികൾ വിവധ സർക്കാരിൽ സമ്മർദംചെലുത്തണമെന്നും കത്തിൽ ശ്രീ തോമസ് ചൂണ്ടിക്കാട്ടി . ഇതിനു ഒരു പരിഹാരം കാണുന്നത് വിദ്യഭ്യാസ വായ്പയിലൂടെ മാത്രം ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുകയും , ബാങ്ക് അധികാരികൾക്ക് വിദ്യാഭ്യാസ വിതരണം നടപടി ക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കുവാനും സാദിക്കും എന്നും കത്തിൽ ശ്രീ തോമസ് വ്യക്തമാക്കി .
0 comments: