2022, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് പ്രവേശന പരീക്ഷ മാറ്റി

സംസ്ഥാനത്തെ സര്‍ക്കാര്‍ / സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് സെപ്തംബര്‍ നാലിന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712560363, 04712560364.

0 comments: