2024, ജനുവരി 28, ഞായറാഴ്‌ച

സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്ക് ലൈസൻസ് നിർബന്ധമാക്കുന്നു

 

സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. ആരാധനാലയങ്ങൾക്കടക്കം ഇതു കർശനമാക്കിയ പശ്ചാത്തലത്തിലാണ് സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിലും ലൈസൻസ് നടപ്പാക്കാനുള്ള ഭക്ഷ്യസുരക്ഷാ ഡയറക്ടറേറ്റിന്റെ തീരുമാനം.

ഭക്ഷണമുണ്ടാക്കി വിൽക്കുന്നവരും വിതരണം ചെയ്യുന്നവരും ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കണമെന്നാണ് തീരുമാനം. പല സ്കൂളുകൾക്കും ഇതു സംബന്ധിച്ച് നോട്ടീസ് നൽകിക്കഴിഞ്ഞു.സംസ്ഥാനത്തെ 12,000 സ്കൂളുകളിൽ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കുന്നുണ്ട്. പ്രഥമാധ്യാപകർക്കാണ് നിർവഹണച്ചുമതല. അതിനാൽ സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കേണ്ടതും പ്രഥമാധ്യാപകരുടെ പേരിലാണ്.

പാചകത്തൊഴിലാളികളുടെ ആരോഗ്യപരിശോധനയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. സ്കൂൾ ഉച്ചഭക്ഷണപദ്ധതി ഭക്ഷ്യസുരക്ഷയുടെ പരിധിയിൽ വരുന്നത് കുട്ടികളുടെ ആരോഗ്യപരിരക്ഷയ്‌ക്ക് സഹായകമാവുമെന്നാണ് വിലയിരുത്തൽ.

0 comments: