2021, ജനുവരി 23, ശനിയാഴ്‌ച

AICTE പോസ്റ്റ് ഗ്രാജുവേറ്റ് GATE/GPAT സ്കോളർഷിപ്പ് സ്കീം 2020-21


AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളർഷിപ്പിനായി ഓൺലൈൻ പ്രൊപ്പോസലുകൾ ക്ഷണിക്കുന്നു. 

യോഗ്യത

2020-21 അധ്യയനവർഷത്തിൽ M.E/M.Tech/M.Pharm/M.Arch എന്നീ AICTE അംഗീകൃത പ്രോഗ്രാമുകളിൽ DBT വഴി ഒന്നാം വർഷം അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സാധുവായ ഗേറ്റ്/ജിപാറ്റ് സ്കോർ കാർഡ് ഉപയോഗിച്ച് യോഗ്യതാ മാർക്ക് നേടി പ്രവേശനം നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹത.

സ്കോളർഷിപ്പ് തുക

രണ്ട് വർഷത്തേക്ക് പ്രതിമാസം 12,400/- രൂപ

AICTE സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളും സ്ഥാപനങ്ങളും പിന്തുടരേണ്ട നടപടിക്രമങ്ങൾ:-

✔സ്കോളർഷിപ്പിന് യോഗ്യരായ PG വിദ്യാർത്ഥികളുടെ വിവരങ്ങൾ അതാതു സ്ഥാപനങ്ങൾ 2020 ഒക്ടോബർ 31നോ അതിനുമുമ്പോ ആയി AICTE പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും 2020-21 കാലയളവിൽ AICTE അംഗീകൃത പ്രോഗ്രാമുകളിൽ/സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ എല്ലാ PG വിദ്യാർഥികൾക്കും സിസ്റ്റം ജനറേറ്റ് ചെയ്ത ഒരു യൂണിക് ഐഡി വിതരണം ചെയ്യേണ്ടതുമാണ്.

✔സാധുവായ ഗേറ്റ്/ജിപാറ്റ് സ്കോർ ഉള്ളവരും AICTE അംഗീകൃത പ്രോഗ്രാമുകളിൽ/ സ്ഥാപനങ്ങളിൽ പ്രവേശനം നേടി ബിരുദാനന്തര കോഴ്സുകൾ ചെയ്യുന്നവരുമായ എല്ലാ വിദ്യാർത്ഥികളും ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കൈപ്പറ്റിയ യൂണിക് ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് എല്ലാ ഒറിജിനൽ ഡോക്യുമെന്റുകളുടെയും പകർപ്പുകൾ jpeg/pdf ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

✔തുടർന്ന് ഇൻസ്റ്റ്യൂട്ട് വിദ്യാർത്ഥിയുടെ ഡേറ്റ പരിശോധിക്കുകയും പോർട്ടലിൽ അവന്റെ/അവളുടെ സ്ഥാനാർഥിത്വം അംഗീകരിക്കുകയും ചെയ്യണം.

✔വിദ്യാർത്ഥികളുടെ വ്യക്തിഗത വിശദാംശങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, പ്രവേശന തീയതി, എന്നിവ ശരിയായി പൂരിപ്പിച്ചത് ഇൻസ്റ്റ്യൂട്ട് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.

ആവശ്യമുള്ള രേഖകൾ

  • ഗേറ്റ്/ജിപാറ്റ് സ്കോർ കാർഡിന്റെ സ്കാൻ ചെയ്ത പകർപ്പ്
  • ഗുണഭോക്താവിന്റെ വിശദാംശങ്ങൾ, ബാങ്കിന്റെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ബ്രാഞ്ച് നാമം, IFSC കോഡ്, എന്നിവയുളള ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ സ്കാൻ ചെയ്ത പകർപ്പ്. (ബാങ്ക് അക്കൗണ്ട് ആധാർ ആക്ടീവ് ആണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇതിനായി uidai വെബ്സൈറ്റ് സന്ദർശിക്കുക).
  • SC/ST/OBC/Non creamy layer(NCL) എന്നിവയ്ക്കായുള്ള സാധുവായ കാറ്റഗറി സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത പകർപ്പ്.

മറ്റു നിർദേശങ്ങൾ

🔷️പിജി സ്കോളർഷിപ്പ് പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെൻറ് സിസ്റ്റം (PFMS) വഴി, ആധാർ ബ്രിഡ്ജ് പെയ്മെൻറ് സിസ്റ്റം (ABPS)  മോഡിലാണ് ലഭ്യമാക്കുക. ആയതിനാൽ ആധാർ ആക്റ്റീവ് ആയിട്ടുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് മാത്രമേ സ്കോളർഷിപ്പ് നൽകുന്നതിലേക്കായി പരിഗണിക്കുകയുള്ളൂ.

🔷️നോ-ഫ്രിൽ അക്കൗണ്ട്, ജൻ ധൻ അക്കൗണ്ട്, ഇടപാടുകൾ/ക്രെഡിറ്റുകൾക്ക് പരിധിയിലുള്ള ബാങ്ക് അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് എന്നിവ പരിഗണിക്കപ്പെടുന്നതല്ല.

🔷️കോഴ്സ് കാലയളവിൽ ബാങ്ക് അക്കൗണ്ട് അടയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്.

🔷️തുടർന്ന് ഇൻസ്റ്റ്യൂട്ട് വിദ്യാർത്ഥിയുടെ ഡേറ്റ പരിശോധിക്കുകയും പോർട്ടലിൽ അവന്റെ/അവളുടെ സ്ഥാനാർഥിത്വം അംഗീകരിക്കുകയും ചെയ്യണം.

🔷️വിദ്യാർത്ഥികളുടെ വ്യക്തിഗത വിശദാംശങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, പ്രവേശന തീയതി, എന്നിവ ശരിയായി പൂരിപ്പിച്ചത് ഇൻസ്റ്റ്യൂട്ട് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.

വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ, ചോദ്യോത്തരങ്ങൾ, വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ, ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയുടെ യോഗ്യത അംഗീകരിക്കുന്നതിനുള്ള നടപടി ക്രമം, മുതലായവ താഴെയുള്ള ലിങ്കിൽ ലഭ്യമാണ് :-

https://www.aicteindia.org/schemes/students-development-schemes/PG-Scholarship-Scheme

അവസാന തീയതികൾ

📌വിദ്യാർത്ഥികൾ അവരുടെ വിവരങ്ങൾ AICTE വെബ് പോർട്ടലിൽ ഓൺലൈനായി രേഖപ്പെടുത്തി രേഖകൾ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി - 2021 ഫെബ്രുവരി 28

📌ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ വിവരങ്ങൾ പരിശോധിച്ച് സ്കോളർഷിപ്പിന് യോഗ്യതയുണ്ടെന്ന് അപ്പ്രൂവൽ നല്കേണ്ട അവസാന തീയതി- 2021 മാർച്ച് 15


0 comments: