2021, ജനുവരി 24, ഞായറാഴ്‌ച

ജനനി സുരക്ഷ യോജന 2021 Janani Suraksha Yojanaമാതൃമരണം ശിശുമരണങ്ങൾ തുടങ്ങിയവ കുറയ്ക്കാൻ ജനനി സുരക്ഷാ യോജന. പ്രസവത്തെ തുടർന്നുള്ള മാതൃമരണവും ശിശു മരണവും കുറയ്ക്കാൻ പ്രസവം ആശുപത്രിയിൽ ആക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന സഹായ പദ്ധതിയാണ് ജനനി സുരക്ഷാ യോജന. വീടുകളിൽ നടക്കുന്ന പ്രസവങ്ങളിലൂടെ ഉണ്ടാകുന്ന അപകടസാധ്യത ബോധ്യപ്പെടുത്തി ഗർഭിണികൾക്കും നവജാതശിശുക്കൾക്കും മികച്ച ആരോഗ്യ പരിചരണം ആശുപത്രികളിൽ തന്നെ ഉറപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് സഹായധനവും ലഭിക്കുന്നു.

 ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 19 വയസ്സിന് മുകളിൽ പ്രായമുള്ള ഗർഭിണികൾക്കാണ്  ആശുപത്രിയിൽ നടക്കുന്ന  പ്രസവങ്ങൾക്ക് ലഭിക്കുന്നത് ധന സഹായം ലഭിക്കുന്നത്. നഗരപ്രദേശങ്ങളിലെ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങൾക്ക് 600 രൂപയും ഗ്രാമപ്രദേശങ്ങളിൽ 700 രൂപയുമാണ് ലഭിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ആണെങ്കിലും ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും.

 ഈ ആനുകൂല്യം ലഭിക്കുന്നതിനായി സർക്കാർ ആശുപത്രികളിലും അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളിലും പ്രസവം നടക്കണം. സർക്കാർ ആശുപത്രികളിൽ ആശുപത്രി സൂപ്രണ്ട്, ചാർജ്ജുള്ള മെഡിക്കൽ ഓഫീസർ എന്നിവയിൽനിന്നും ചെക്കായി തുക കൈപ്പറ്റാം. പദ്ധതിപ്രകാരമുള്ള അംഗീകൃത സ്വകാര്യ ആശുപത്രികളിലാണ് പ്രസവം എങ്കിൽ വരുമാന സർട്ടിഫിക്കറ്റും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവർ ഇതിനൊപ്പം ജാതി സർട്ടിഫിക്കറ്റും ഹാജരാക്കി ബന്ധപ്പെട്ട സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ പദ്ധതി കോഡിനേറ്ററിൽ നിന്ന് തുക കയ്പ്പറ്റാം.

0 comments: