2021, ഫെബ്രുവരി 22, തിങ്കളാഴ്‌ച

കർഷകർക്ക് പ്രതിമാസം 5000 രൂപ പെൻഷൻ, വിശദ വിവരങ്ങൾ അറിയാം

 


ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ആണ് കർഷക ക്ഷേമ നിധി സംവിധാനം നിലവിൽ വരുന്നത്.സംസ്ഥാനത്ത് നടപ്പാക്കുന്ന കർഷക ക്ഷേമ നിധിയിൽ അംഗമായവർക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുന്നത്.അടിസ്ഥാന പെൻഷൻ തുക 5000 രൂപ ആയിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.5 വർഷം എങ്കിലും വിഹിതം അടച്ചവർക്ക് മാത്രമേ പെൻഷന് അർഹത ഉള്ളൂ.കര്‍ഷകര്‍ ഒടുക്കിയ അംശാദായത്തിന്റെയും അടച്ച കാലയളവിന്റെയും അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ തുക തീരുമാനിക്കുന്നത്. 

പ്രതിമാസം കുറഞ്ഞത് നൂറ് രൂപ വീതമാണ് അം​ഗങ്ങള്‍ അടയ്ക്കേണ്ടത് . അം​ഗം അടയ്ക്കുന്നതിന് ആനുപാതികമായ തുക സര്‍ക്കാര്‍ വിഹിതമായി നല്‍കും, പരമാവധി 250 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്ന വിഹിതം.18 വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമേ ക്ഷേമനിധിയില്‍ അം​ഗമാകാന്‍ അവസ‌രം ലഭിക്കുകയുള്ളൂ . ‌56 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 65 വയസ്സ് വരെ അം​ഗമാകാന്‍ അവസരമുണ്ട്.

പെന്‍ഷന്‍ കൂടാതെ ഇന്‍ഷുറന്‍സ് പരിരക്ഷ , അം​ഗം മരണപ്പെട്ടാല്‍ കുടുംബപെന്‍ഷന്‍, അനാരോ​ഗ്യ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വനിതകളായ അം​ഗങ്ങള്‍ക്ക് വിവാഹാനുകൂല്യം എന്നിവയ്ക്കും അര്‍ഹതയുണ്ടാകും. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്കാണ് പെന്‍ഷന് അര്‍ഹതയുണ്ടാകുക. ഏലം, കാപ്പി, റബ്ബര്‍, തേയില എന്നീ തോട്ടവിളകളുടെ കാര്യത്തില്‍ ഏഴര ഏക്കറില്‍ കൂടുതല്‍ സ്ഥലം കൈവശം വയ്ക്കുന്നവര്‍ക്ക് ക്ഷേമനിധിയില്‍ ചേരാനാവില്ല എന്ന നിബന്ധന നിലവിൽ ഉണ്ട്.

0 comments: