2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

Federal Bank Hormis Memorial Foundation Scholarship 2021-22,MBBS,Engineering,Bsc Nursing,Bsc Agriculture,MBA,Students -Apply Now -1 ലക്ഷം രൂപ ലഭിക്കും

                                   


ആമുഖം 

ഫെഡറല്‍ ബാങ്ക്  ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ കോളെജുകളില്‍ 2021-2022 വര്‍ഷം മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ MBBS  എജിനീയറിംഗ്, ബിഎസ് സി നഴ്സിംഗ്, എംബിഎ എന്നിവ കൂടാതെ കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള ബിഎസ് സി അഗ്രികള്‍ചര്‍, ബിഎസ് സി (ഓണേഴ്സ്) കോ-ഓപറേഷന്‍ & ബാങ്കിംഗ് വിത്ത് അഗ്രികള്‍ച്ചര്‍ സയന്‍സസ് വിദ്യാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാവുന്ന സ്കോളർഷിപ്പാണിത്.

യോഗ്യത 

  • സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ കോളെജുകളില്‍ 2021-2022 വര്‍ഷം മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ  MBBS, എജിനീയറിംഗ്, ബിഎസ് സി നഴ്സിംഗ്, എംബിഎ എന്നിവ കൂടാതെ കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള ബിഎസ് സി അഗ്രികള്‍ചര്‍, ബിഎസ് സി (ഓണേഴ്സ്) കോ-ഓപറേഷന്‍ & ബാങ്കിംഗ് വിത്ത് അഗ്രികള്‍ച്ചര്‍ സയന്‍സസ് വിദ്യാര്‍ത്ഥികള്‍
  • കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍
  • കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാര്‍ഷിക വരുമാന വ്യവസ്ഥ ബാധകമല്ല.
സ്കോളർഷിപ് തുക 

തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പായി ലഭിക്കുന്നതാണ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ കോഴ്സിലും ഒരു സ്കോളര്‍ഷിപ്പ് മാറ്റിവച്ചിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി - 2021 ഡിസംബർ 31 

പ്രസ്തുത അപേക്ഷകര്‍ ഡിഎംഒ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെയോ ബാങ്ക് അംഗീകരിച്ച മെഡിക്കല്‍ ഓഫീസറുടെയോ സാക്ഷ്യപത്രം തെളിവായി നല്‍കേണ്ടതാണ്. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അഭാവത്തില്‍ സ്കോളര്‍ഷിപ്പ് പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. 

എങ്ങനെ അപേക്ഷിക്കാം 

വിദ്യാർഥികൾക്കു https://forms.office.com/r/vxgxhDRMWi എന്ന LINKവഴി ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ് .ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ബാങ്കിന്റെ ഇമെയിൽ ലഭിച്ച കഴിഞ്ഞാൽ ബന്ധപ്പെട്ട രേഖകൾ സഹിതം (രേഖകൾ ചുവടെ നൽകുന്നു  ) അടുത്തുള്ള ഫെഡറൽ ബാങ്ക് സന്ദർശിക്കുക 



അപേക്ഷാ ഫോമിനും , ഔദ്യോഗിക അറിയിപ്പിനും ,കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക

https://www.federalbank.co.in/documents/10180/67034754/Applications+invited+for+Federal+Bank+Hormis+Memorial+Foundation+Scholarships+2021-22.pdf/478154a1-7472-b112-5432-f645b0f4ab83?t=1634709925603

അവസാന തീയതി 2021 ഡിസംബര്‍ 31.

അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക് താഴെ കമന്റ് ചെയ്യാം 

October Scholarship List

Link

District Merit Scholarship 2021 

Click Here

List Of Scholarship You Can Apply Before
October 30


Click Here

SBI Suraksha Scholarship 9 class to-degree

Click Here

kotak shiksha scholarship 1 to Degree class

Click Here

Suvarna Jubilee Scholarship 2021 

Click Here


0 comments: