2021, നവംബർ 28, ഞായറാഴ്‌ച

പ്ലസ് വൺ ക്ലാസ്സുകൾ ഓൺലൈൻ വഴി തിങ്കളാഴ്ച മുതൽ തുടക്കം ,വിദ്യാർഥികൾക്കു എല്ലാ വിഷയത്തിന്റെയും ടെക്സ്റ്റ് ബുക്ക് ഡൌൺലോഡ് ചെയ്യാം

                                           


കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍  ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ (നവംബര്‍ 29) മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്‌കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതല്‍ 9.00 മണി വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ്‌വണ്‍ വിഭാഗത്തിനുള്ളത്. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സില്‍ അതേ ദിവസം വൈകുന്നേരം 7.00 മുതല്‍ 8.30 വരെ.പ്ലസ്ടു ക്ലാസുകള്‍ രാവിലെ 9.00 മുതല്‍ 11.00 വരെയും 12.30 മുതല്‍ 1.30 വരെയും ആയി ആറു ക്ലാസുകളാണ് ദിവസവും സംപ്രേഷണം ചെയ്യുക.ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളും, പത്താം ക്ലാസും നിലവിലുള്ള സമയക്രമത്തില്‍ത്തന്നെ സംപ്രേഷണം തുടരും. ഉച്ചയ്ക്ക് 2.00, 2.30, 3.00, 3.30, 4.00, 4.30, 5.00 എന്നീ സമയങ്ങളിലാണ് യഥാക്രം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം.ഉച്ചയ്ക്ക് ശേഷവും റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ സമയക്രമത്തില്‍ വീണ്ടും മാറ്റം വരുത്തുമെന്ന് കൈറ്റ് അറിയിച്ചു. 

പ്ലസ് വൺ ടെക്സ്റ്റ് ബുക്ക് ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 


തുടർന്നു വരുന്ന പേജിൽ Medium ,Class ,Subject സെലക്ട് ചെയ്യുക 

Download Plus One All Subject Text Book ( English / Malayalam ) Link Given Below






0 comments: