2022, മാർച്ച് 16, ബുധനാഴ്‌ച

വാട്‌സ്‌ആപ്പില്‍ എന്ത് കിട്ടിയാലും ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് മുട്ടന്‍പണിവരുന്നു

 


എന്ത് കിട്ടിയാലും വാട്‌സ്‌ആപ്പില്‍ ഫോര്‍വേഡ് ചെയ്യുന്ന ആളുകള്‍ ഒരുപാടാണ്. ഒരേസമയം അഞ്ച് ചാറ്റുകളിലേക്ക് ഒരു സന്ദേശം അയക്കാനുള്ള സൗകര്യം വാട്‌സ്‌ആപ്പിലുള്ളത് അത് ഏറ്റവും എളുപ്പമാക്കുന്നുമുണ്ട്.എന്നാല്‍, അത്തരം ഫോര്‍വേഡ് വീരന്മാര്‍ക്ക് പണിയുമായി എത്തിയിരിക്കുകയാണ് വാട്‌സ്‌ആപ്പ്.

ഒരേസമയം അഞ്ച് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് വാട്‌സ്‌ആപ്പ് ട്രാക്കറായ WABetaInfo ഒരു ട്വിറ്റര്‍ പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി. വാട്‌സ്‌ആപ്പിന്റെ v2.22.7.2 എന്ന വേര്‍ഷനിലായിരിക്കും പുതിയ മാറ്റം വരികയെന്നും അവര്‍ സൂചന നല്‍കുന്നു.

ഒരു സന്ദേശം ഒരേ സമയം ഒരു ഗ്രൂപ്പിലേക്ക് മാത്രമായിരിക്കും ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക. എന്നാല്‍, അതേ സന്ദേശം അഞ്ച് വ്യക്തികളുടെ ചാറ്റിലേക്ക് പങ്കുവെക്കാന്‍ കഴിയും. ഗ്രൂപ്പുകളിലേക്ക് അയക്കണമെങ്കില്‍ ഓരോ തവണയായി ചെയ്യേണ്ടിവരും.

വ്യാജവാര്‍ത്തകളും ഗൂഢാലോചനാ വാദങ്ങളുമൊക്കെ, വലിയ രീതിയില്‍ ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നതില്‍ വാട്‌സ്‌ആപ്പിന് കാര്യമായ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം കൊണ്ടുവരാന്‍ കമ്ബനിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

0 comments: