2022, ഏപ്രിൽ 17, ഞായറാഴ്‌ച

മൊബൈൽ നെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രം നിങ്ങൾക്ക് ഓഫ് ചെയ്യാം

                                          


വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ ഒരു ചെറിയ ട്രിക്ക്. നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ഇന്റർനെറ്റ് ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് മാത്രമായി നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കുന്നു. നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുകയും ചെയ്യാം, എന്നാൽ വാട്ട്സ് ആപ്പിൽ ഓൺലൈനിൽ വരാനും പാടില്ല എന്ന് നിർബന്ധമുള്ളവർക്കായി ഇത് ഉപകാരപ്പെടുന്നതാണ്. 

നിങ്ങൾക്ക് വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറിൽ നിന്നും പോസ് ഇറ്റ് എന്ന ആപ്ലികേഷനുകൾ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് ഓഫ് ആകുവാൻ സാധിക്കുന്നതാണ്. എങ്കിലും ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം നിങ്ങൾ ഡൗൺലോഡ് ചെയ്യുക. 

പുതിയ അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പിൽ എത്തുന്നതായി സൂചനകൾ

വാട്ട്സ് ആപ്പിൽ പുതിയ ഇൻ കോൾ ഇന്റർഫേസ് അപ്പ്‌ഡേഷനുകളാണ് എത്തുന്നത്. വാട്ട്സ് ആപ്പിന്റെ ഐ ഓ എസ് പതിപ്പിൽ ഇത് പുതിയ യൂസർ ഇന്റർഫേസ് അവതരിപ്പിച്ചിരുന്നു. എന്നാലിപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ആൻഡ്രോയിഡിന്റെ ഉപഭോക്താക്കൾക്കും ഇത് ഉടൻ തന്നെ ലഭ്യമാകും എന്നാണ്. ഇപ്പോൾ കിട്ടിയ റിപ്പോർട്ടുകൾ പ്രകാരം സ്ക്രീനിനു നടുക്കായി ചാര നിറത്തിലുള്ള ചതുരവും കൂടാതെ അതിനുള്ളിൽ കണ്ട്രോൾ ബട്ടണുകളും ലഭിക്കുന്ന അപ്പ്‌ഡേഷനുകളാണിത്. 

0 comments: