2022, ജൂലൈ 23, ശനിയാഴ്‌ച

ഐസിഎആർ (ICAR )പ്രവേശനപരീക്ഷ ;അപേക്ഷ ക്ഷണിച്ചു

 

രാജ്യത്തെ  വിവിധ കാർഷിക സർവകലാശാലകളിൽ യുജി, പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രിക്കൾച്ചറൽ റിസർച്ച്‌ (ICAR 2022) പ്രവേശന പരീക്ഷയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു. നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസിക്കാണ്‌ പരീക്ഷാ ചുമതല.

ഐഇഇഎ യുജി, ഐഇഇഎ പിജി, എഐസിഇ–-  ജെആർഎഫ്‌/എസ്‌ആർഎഫ്‌ (പിഎച്ച്‌ഡി) എന്നിവയിലേക്കാണ്‌ പ്രവേശനം. ഓൺലൈൻ അപേക്ഷ ആഗസ്‌ത്‌ 19 വൈകിട്ട്‌ 5 വരെ സമർപ്പിക്കാം. അപേക്ഷയിൽ ആഗസ്‌ത്‌ 21 മുതൽ 28 വരെ തിരുത്തൽ വരുത്താം. പരീക്ഷാ തീയതി പിന്നീട്‌ പ്രഖ്യാപിക്കും. വിവരങ്ങൾക്ക്‌: https://icarexam.net/, https://icar.nta.ac.in, https://icar.org.in

0 comments: