2022, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ഗള്‍ഫിലേക്ക് പോകുന്നവര്‍ പ്രത്യേകിച്ചും ഈ രാജ്യത്തേക്കാണെങ്കില്‍ ശ്രദ്ധിക്കുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ സജീവം

 


ഗള്‍ഫിലേക്ക് ജോലിക്കായി പോകുന്നവരുടെ ശ്രദ്ധയ്‌ക്ക്, വ്യാജ റിക്രൂട്ടുമെന്റുകള്‍ സജീവം.കുവൈത്തില്‍ നിന്നാണ് ഇത്തരത്തില്‍ ധാരാളം തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. നിയമസാധുതയുള്ള ജോലിക്ക് എന്ന പേരില്‍ വ്യാജ വിസകള്‍ നല്‍കിയാണ് തട്ടിപ്പ്.കുവൈത്തിലേക്ക് വ്യാജ വിസ നല്‍കി നിരവധി പേരെ കബളിപ്പിച്ചതായി ആന്ധ്രപ്രദേശില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആന്ധ്രപ്രദേശില്‍ കുവൈത്തിലേക്കുള്ള 27,000 വ്യാജ വിസകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വീട്ടുജോലിക്കാര്‍, അവിദഗ്‌ദ്ധ, അര്‍ധ വൈദ‌ഗ്‌ദ്ധ്യ തൊഴിലാളികള്‍ എന്നിവരെ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ കബളിപ്പിച്ച്‌ പണം കൈക്കലാക്കുകയും വ്യാജവിസ നല്‍കുകയുമാണ് രീതി.

ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ കുവൈത്തില്‍നിന്ന് ഇഷ്യൂ ചെയ്‌തെന്ന് കരുതപ്പെടുന്ന 37,208 വിസകള്‍ പരിശോധിച്ചപ്പോഴാണ് ഇവയില്‍ വ്യാജന്‍ കയറിക്കൂടിയതായി തെളിഞ്ഞത്. 37,208 വിസകള്‍ പരിശോധിച്ചതില്‍ 10,280 എണ്ണത്തിന് മാത്രമേ സാധുതയുള്ളൂ എന്ന് കണ്ടെത്തി. ഇതോടെ ഇതില്‍ 27,000 വിസകള്‍ വ്യാജമാകാമെന്ന് തെളിഞ്ഞു.കുവൈത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി ഇരകള്‍ അറിയുന്നത്. ഇത്തരക്കാരില്‍നിന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ട് റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

0 comments: