2023, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

പ്ലസ് വണ്‍ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് രാവിലെ 10 മുതല്‍

 

പ്ലസ് വണ്‍ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് രാവിലെ 10 മുതല്‍ പ്രവേശനം നേടാനാകും വിധം പ്രവേശന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.എട്ടിനു വൈകിട്ട് നാലിനകം പ്രവേശനം നേടണം. 25,735 സീറ്റുകളിലേക്ക് 11,849 അപേക്ഷകളാണു ലഭിച്ചത്. 638 അപേക്ഷകള്‍ തള്ളിപ്പോയി. തുടര്‍അലോട്മെന്റ് വിവരങ്ങള്‍ 9നു വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.നിലവില്‍ പ്രവേശനം നേടിയവര്‍ക്കു മറ്റു ജില്ലകളിലേക്കു മാറ്റത്തിനുള്ള അലോട്മെന്റാകും അടുത്തത്. തുടര്‍ന്ന് നാലാം സപ്ലിമെന്ററി അലോട്മെന്റും ഉണ്ടാകും.

0 comments: