2021, നവംബർ 13, ശനിയാഴ്‌ച

എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയിട്ടും പ്ലസ്‌ വണ്ണിനു സീറ്റില്ല

 


വളരെയധികം അധ്വാനിച്ചു പത്താം ക്ലാസ്‌ പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ്‌ നേടിയിട്ടും പ്ലസ്‌ വണ്‍ പ്രവേശനം ലഭിക്കാതെ രണ്ടു വിദ്യാര്‍ഥിനികള്‍.അമ്പലപ്പുഴ  കാക്കാഴം ലക്ഷംവീട്ടില്‍ സിയാദ്‌-ഷെമി ദമ്പ തികളുടെ മകള്‍ ഫാബിയാസ്‌ എസ്‌. സിയാദ്‌, നീര്‍ക്കുന്നം തൈപ്പറമ്പിൽ  നവാസ്‌ -മോളി ദമ്പതികളുടെ  മകള്‍ സിംലാ നവാസ്‌ എന്നിവരുടെ തുടര്‍ പഠനമാണ്‌ പ്രതിസന്ധിയിലായത്‌.

ഇരുവരും കാക്കാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു പഠിച്ചത്‌. എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയ ഇരുവരും പ്ലസ്‌ വണ്ണിന്‌ ബയോളജി സയന്‍സ്‌ ലഭിക്കുന്നതിനായി 11 സ്‌കൂളുകളില്‍ അപേക്ഷ നല്‍കിയിരുന്നു. ഒരിടത്തും പ്രവേശനം ലഭിക്കാതെ വന്നതോടെ ഈ മിടുക്കികളുടെ തുടര്‍പഠനം മുടങ്ങുന്ന അവസ്‌ഥയായി. ഇന്നലെ ആലപ്പുഴ പുന്നപ്രയിലെ സ്‌കൂളിലെത്തിയ വിദ്യാഭ്യാസ മന്ത്രിക്ക്‌ ഇരുവരും പരാതി നല്‍കി. തങ്ങള്‍ക്ക്‌ പ്ലസ്‌ വണ്‍ പ്രവേശനം ഉറപ്പാക്കണമെന്ന്‌ അഭ്യര്‍ഥിക്കുകയും ചെയ്‌തു.

0 comments: