2022, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

എൻജിനീയറിങ് ബിരുദമുണ്ടോ?; ഫെഡറൽ ബാങ്കിൽ അവസരം

ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജർ (ഐടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ), ബിസിഎ.എന്നിവയിൽ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ), എംസിഎ എന്നിവയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്/ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ/ സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വിശദ വിവരങ്ങൾക്ക് www.federalbank.co.in/career എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 15, 2022

0 comments: