2022, ജൂലൈ 14, വ്യാഴാഴ്‌ച

'വിദ്യാർഥികളായതിനാൽ പിഴ ചുമത്തുന്നില്ല'; നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ഹർജിക്കാർക്കെതി കോടതി

 

ജൂലൈ 17ന് നടക്കാനിരിക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2022 പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഹർജി നൽകിയവർക്കെതിരെ ദില്ലി ഹൈക്കോടതി. ഹർജികൾ പരിഗണിക്കാൻ ദില്ലി ഹൈക്കോടതി വിസമ്മതിച്ചു. പരീക്ഷ നടത്തുന്നത് നാലോ ആറോ ആഴ്‌ച നീട്ടിവെക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഹർജി നൽകാൻ വളരെ വൈകിയെന്നും ഹർജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളായതിനാൽ കോടതി ചെലവ് ഈടാക്കുന്നില്ല. ഹരജിക്കാരനെതിരെ നടപടിയെടുക്കേണ്ടതായിരുന്നു. എന്നാൽ  ഇവർ വിദ്യാർത്ഥികളായതിനാൽ നടപടിയെടുക്കുന്നില്ല. ഇത്തരം ഹർജികൾ ഫയൽ ചെയ്താൽ, ചെലവ് ചുമത്തുമെന്നും  ജസ്റ്റിസ് നരുല ഹരജി തള്ളിക്കൊണ്ട് പറഞ്ഞു. ഹർജിയിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


0 comments: